മാന്യതയല്ല, നിയയമാണ് പ്രധാനം; മങ്കാദിംഗിനെ പിന്തുണച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലർ,ബെൻസ്റ്റോക്സ്, ഓസീസ് നായകൻ ആരോൺ ഫിഞ്ച് എന്നിവരെല്ലാം മങ്കാദിംഗിനെ വിമർശിച്ചിട്ടുണ്ടെങ്കിലും ഐസിസി മങ്കാദിംഗ് റണ്ണൗട്ടായി പരിഗണിക്കാമെന്നാണ് നിയമം ഭേദഗതി ചെയ്തത്. മങ്കാദിംഗിനെ മാന്യതയില്ലാത്ത കളിയെന്ന് പരാമര്‍ശിക്കുന്നതും ഐസിസി നിര്‍ത്തലാക്കിയിരുന്നു.

Hardik Pandya says rule is rule, on Mankading

സിഡ്നി: മങ്കാദിംഗിനെ പിന്തുണച്ച് ഹാർദിക് പാണ്ഡ്യ. നിയമമാണെങ്കിൽ അനുസരിക്കുക മാത്രമാണ് വഴിയെന്ന് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.വനിതാ ഏകദിന പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ദീപ്തി ശർമ, ഷാർലറ്റ് ഡീനിനെ പുറത്താക്കിയതാണ് സമീപകാലത്ത് വീണ്ടും മങ്കാദിംഗ് ചർച്ചകളിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലർ,ബെൻസ്റ്റോക്സ്, ഓസീസ് നായകൻ ആരോൺ ഫിഞ്ച് എന്നിവരെല്ലാം മങ്കാദിംഗിനെ വിമർശിച്ചിട്ടുണ്ടെങ്കിലും ഐസിസി മങ്കാദിംഗ് റണ്ണൗട്ടായി പരിഗണിക്കാമെന്നാണ് നിയമം ഭേദഗതി ചെയ്തത്. മങ്കാദിംഗിനെ മാന്യതയില്ലാത്ത കളിയെന്ന് പരാമര്‍ശിക്കുന്നതും ഐസിസി നിര്‍ത്തലാക്കിയിരുന്നു.

നിയമമാണെങ്കിൽ അത് പാലിക്കുക മാത്രമാണ് ചെയ്യാനുള്ളത്. താൻ ക്രീസിന് പുറത്തായിരിക്കുന്ന സാഹചര്യത്തിൽ ഒരു ബൗളർ മങ്കാദിംഗിലൂടെ ഔട്ടാക്കിയാലും തനിക്കതൊരു പ്രശ്നമല്ലെന്നും ഹാർദിക് ടി20 ലോകകപ്പിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത ഐസിസി പ്രതിമാസ അവലോകനത്തില്‍ വ്യക്തമാക്കി. മങ്കാദിംഗിനെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. നേരത്തെ ഐപിഎല്ലിൽ അശ്വിൻ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറെ പുറത്താക്കിയതും വലിയ വിവാദമായിരുന്നു.

താമസം ഒരുക്കിയത് സ്റ്റേഡിയത്തില്‍ നിന്ന് 42 കിലോ മീറ്റര്‍ അകലെ, പരിശീലനം റദ്ദാക്കി ടീം ഇന്ത്യ

കളിയിലെ മാന്യതയല്ല, നിയമമാണ് പ്രധാനം. മാന്യതക്കാണ് പ്രാധാന്യമെങ്കില്‍ നിയമം എടുത്തു കളയൂ. പന്തെറിയുന്നിന് മുമ്പെ ഞാന്‍ ക്രീസ് വിടുകയാണെങ്കില്‍ അത് എന്‍റെ തെറ്റാണ്. എന്നെ പുറത്താക്കിയാലും എനിക്കത് പ്രശ്നമല്ല. ബൗളര്‍ നിയമപ്രകാരം അനുവദിക്കുന്ന കാര്യമാണ് ചെയ്യുന്നത്. അതിനെ പര്‍വതീകരിക്കേണ്ട കാര്യമില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഓരോ മത്സരത്തിലും ശ്രമിക്കുന്നതെന്നും മഹാനായ താരമാകുന്നതിന് പകരം ഏറ്റവും മികച്ച കളിക്കാരനാവാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബാറ്റു കൊണ്ടും ബോളുകൊണ്ട് ഹാര്‍ദ്ദിക് ഇന്ത്യക്കായി തിളങ്ങിയിരുന്നു. ബൗളിംഗില്‍ നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് ബാറ്റിംഗില്‍ വിരാട് കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി 37 റണ്‍സടിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios