കിരീടം തിരിച്ചെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, നിലനിര്‍ത്താന്‍ ഗുജറാത്ത് ടെറ്റന്‍സ്! ഇനി ഐപിഎല്‍ നാളുകള്‍

ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല.

Gujarat Titans vs Chennai Super Kings ipl match preview and probable eleven

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക് പണ്ഡ്യയും നേര്‍ക്കുനേര്‍. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും. 

ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല. റുതുരാജ് ഗെയ്ക്‌വാദ്, ബെന്‍ സ്റ്റോക്‌സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്‌സ് ഉറ്റുനോക്കുന്നത്. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ ശേഷിയുള്ളവര്‍. 

ദീപക് ചാഹറിനെയും മിച്ചല്‍ സാന്റ്‌നറെയും മാറ്റിമിര്‍ത്തിയാല്‍ ധോണിക്ക് വിശ്വസിച്ച് പന്തേല്‍പിക്കാവുന്ന ബൗളര്‍മാരില്ല എന്നതാണ് ചെന്നൈയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ഡെവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്സ്, ശിവം ദുബെ, എംഎസ് ധോണി , രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് ചൗധരി, മിച്ചല്‍ സാന്റ്‌നര്‍. 

ഗുജറാത്ത് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി.

ഏകദിന ലോകകപ്പ്: ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ

Latest Videos
Follow Us:
Download App:
  • android
  • ios