മദ്യപിച്ച് ബോധം പോയി, വിളിച്ചിട്ടും കണ്ണുതുറക്കാതെ ഗ്ലെന്‍ മാക്സ്‌വെല്‍; ഓസീസ് താരത്തിനെതിര അന്വേഷണം

സിക്സ് അന്‍ഡ് ഔട്ട് ബാന്‍ഡിന്‍റെ സംഗീതപരിപാടിയില്‍ പങ്കെടുക്കുയും പാട്ടുപാടുകയും ചെയ്തശേഷം മാക്സ്‌വെല്ലും സുഹൃത്തുക്കളും മുറിയിലെത്തി മദ്യപിക്കുകയായിരുന്നുവെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Glenn Maxwell Lost Consciousness After Late Night Drinking after concert of 'Six and Out'

സിഡ്നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഗ്ലെന്‍ മാക്സ്‌വെല്ലിനെ ഒഴിവാക്കാന്‍ കാരണം അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് സൂചന. കഴിഞ്ഞ ആഴ്ച അഡ്‌ലെയ്ഡില്‍ നടന്ന ഒരു സംഗീത വിരുന്നിനിടെ മദ്യപിച്ച് ബോധം കെട്ട് നിലത്തുവീണ മാക്സ്‌വെല്ലിനെ സുഹൃത്തുക്കള്‍ എത്ര ശ്രമിച്ചിട്ടും ഉണര്‍ത്താന്‍ കഴിയാതിരുന്നതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. അതിനുശേഷമാണ് മാക്സ്‌വെല്ലിന് ബോധം വന്നത്.

സിക്സ് അന്‍ഡ് ഔട്ട് ബാന്‍ഡിന്‍റെ സംഗീതപരിപാടിയില്‍ പങ്കെടുക്കുയും പാട്ടുപാടുകയും ചെയ്തശേഷം മാക്സ്‌വെല്ലും സുഹൃത്തുക്കളും മുറിയിലെത്തി മദ്യപിക്കുകയായിരുന്നുവെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായി മദ്യപിച്ച മാക്സ്‌വെല്‍ ബോധരഹിതനായി നിലത്തു വീണു. സുഹൃത്തുക്കള്‍ ഏറെ പരിശ്രമിച്ചിട്ടും ബോധം വരാതിരുന്നതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് മാക്സ്‌വെല്ലിന് ബോധം വന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ പകരക്കാൻ; പേരുമായി മുന്‍ ഇന്ത്യൻ താരം

സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു കായിക താരത്തിന് നിരക്കുന്ന പെരുമാറ്റമല്ല മാക്സ്‌വെല്ലിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാക്സ്‌വെല്‍ പരിധിവിട്ടോ എന്ന ചോദ്യത്തിന് അതിന് മാക്‌വെല്‍ തന്നെ മറുപടി പറയണമെന്നായിരുന്നു കമിന്‍സിന്‍റെ മറുപടി. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണമെന്നും തങ്ങളെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും സ്വയം തീരുമാനമെടുക്കാന്‍ കഴിയണമെന്നും കമിന്‍സ് പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം മാക്സ്‌വെല്‍ ഗ്രൗണ്ടില്‍ എത്തില്‍ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഏകദിന ടീമില്‍ നിന്ന് മാക്സ്‌വെല്ലിനെ ഒഴിവാക്കിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നും ബിഗ് ബാഷ് ലീഗില്‍ കളിച്ചതിന് പിന്നാലെ ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിയാത്തതിനാലാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ടി20 പരമ്പരക്കുള്ള ടീമില്‍ മാക്സ്‌വെല്‍ തിരിച്ചെത്തുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പോയില്ല, എം എസ് ധോണിക്കെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ വര്‍ഷം ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ കാല്‍തെറ്റി വീണ മാക്സ്‌വെല്ലിന്‍റെ കാലിലെ എല്ല് പൊട്ടിയിരുന്നു. പിന്നീട് ആറ് മാസത്തെ വിശ്രമശേഷമാണ് മാക്സ്‌വെല്‍ ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ആറാമനായി ഇറങ്ങിയ ഡബിള്‍ സെഞ്ചുറി നേടിയ മാക്സ്‌വെല്‍ ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios