ഗംഭീര്‍ അന്നേ പറഞ്ഞു, സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ ഇന്ത്യക്കാണ് നഷ്ടം; ഓര്‍മിപ്പിച്ച് ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായിരുന്നു.

Gautam Gambhir said long back that if Sanju Samson doesn't play for India, it's Indias loss reminds Aakash Chopra

ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഓര്‍മിപ്പിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ഓപ്പണിംഗ് വിക്കറ്റില്‍ 25 റണ്‍സ് കൂട്ടുകെട്ടിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം 45 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. ആറ് ബൗണ്ടറികളും സഞ്ജു നേടി.

മെഹ്ദി ഹസന്‍ മിറാസിന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ചാണ് ഒടുവില്‍ സഞ്ജു പുറത്തായത്. ഇന്നലെ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സഞ്ജുവിനെക്കുറിച്ച് മുമ്പ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതാണെന്ന്. അതേ ഗംഭീര്‍ ഇപ്പോള്‍ അവനെ ഓപ്പണറാക്കിയിരിക്കുന്നു. അഭിഷേക് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

ഈ 'ഹൈവേ'യില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടിവരും, ഇംഗ്ലണ്ടിനെതിരെ ആദ്യദിനം മിന്നിയിട്ടും പാകിസ്ഥാന് ട്രോള്‍

വമ്പനികളിലൂടെയല്ല സഞ്ജു ഇന്നലെ റണ്‍സടിച്ചത്. പന്തിനെ നോവിക്കാതെ മൃദുവായി തഴുകിവിട്ടായിരുന്നു സഞ്ജു ഓരോ ബൗണ്ടറികളും നേടിയത്. അതും ഒന്നിന് പുറകെ ഒന്നായി. എല്ലാവരും വമ്പനടികളിലൂടെ റണ്‍സടിക്കുമ്പോള്‍ സഞ്ജുവും റണ്‍സടിച്ചിരുന്നു. പക്ഷെ രക്തം പൊടിയുമ്പോഴും വേദനിപ്പിക്കാത്തതുപോലെയായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ്.

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയറണ്‍ നേടിയ സജനയോട് ആശ, അടിച്ചു കേറി വാ...

സഞ്ജുവിനെക്കുറിച്ചുള്ള എന്‍റെ ഒരേയൊരു പരാതി അവന്‍ 29 റണ്‍സടിച്ച് നല്ല തുടക്കമിട്ടു, അത് കുറച്ചു കൂടി ദീര്‍ഘിപ്പിക്കണമെന്നാണ്. ഇത് പോരാ, അവന്‍ കുറച്ചു കൂടി റണ്‍സടിക്കണം, ഇല്ലെങ്കില്‍ അവനെ വീണ്ടും തഴയും. അവന്‍ ടീമില്‍ വന്നും പോയുമിരിക്കുകയാണ്, അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിയും ഇറങ്ങിയുമാണ് കളിക്കുന്നത്. അതുകൊണ്ട്, ദില്ലിയില്‍ നടക്കുന്ന രണ്ടാം ടി20യിലെങ്കിലും നല്ല തുടക്കം കിട്ടിയാല്‍ സഞ്ജു അതൊരു വലിയ സ്കോറാക്കി മാറ്റണം. ദില്ലിയില്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ടി20 നടക്കുന്ന ഹൈദരാബാദിലെങ്കിലും സ‍ഞ്ജു അത് നേടണം, എന്നാലെ എല്ലാവരുടെ ഓര്‍മകളില്‍ അവനുണ്ടാകുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios