ഗൗതം ഗംഭീര്‍ കപടനാട്യക്കാരൻ, തുറന്നടിച്ച് മുൻ സഹതാരം; മറുപടിയുമായി ഇന്ത്യൻ താരങ്ങള്‍

ഇന്ത്യൻ ടീമില്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നും മനോജ് തിവാരി.

Gautam Gambhir is a hypocrite says Former Indian Player Manoj Tiwary, Indian Players Responds

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശമനവുമായി മുന്‍ സഹതാരവും ബംഗാള്‍ എംപിയുുമായ മനോജ് തിവാരി. പറയുന്നത് ചെയ്യുന്ന ആളല്ല ഗംഭീറെന്നും കപടനാട്യക്കാരനാണെന്നും മനോജ് തിവാരി ന്യൂസ് 18 ബംഗ്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗൗതം ഗംഭീർ കപടനാട്യക്കാരനാണ്. പറയുന്നതല്ല ചെയ്യാറുള്ളത്. ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ലഖ്നൗവില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്ന ആളാണ്. ബാറ്റിംഗ് കോച്ച് അഭിഷേക് നായര്‍ കൊല്‍ക്കത്തയില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്നു. ഇവരാരും ഗംഭീറിനെതിരെ ഒരക്ഷരം മിണ്ടില്ല. ബൗളിംഗ് കോച്ചിനെക്കൊണ്ട് എന്താണ് പ്രയോജനം. കോച്ച് പറയുന്നത് അതുപോലെ അനുസരിക്കുക മാത്രമാണ് അയാളുടെ ജോലി.

ഒറ്റ സിക്സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്; വിജയ് ഹസാരെയില്‍ ലോക റെക്കോര്‍ഡുമായി തമിഴ്നാട് താരം

ഇന്ത്യൻ ടീമില്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. രോഹിത് ലോകകപ്പ് ജയിച്ച നായകനാണ്. ഗംഭീറിനാകട്ടെ ഐപിഎല്‍ കിരീടം മാത്രമാണുള്ളത്. അതും കൊല്‍ക്കത്തക്കായി ഗംഭീര്‍ ഒറ്റക്കല്ല കിരീടം നേടിയത്. ജാക്വസ് കാലിസിനെയും സുനില്‍ നരെയ്നെയും പോലുള്ള താരങ്ങളുടെ കഴിവുകൊണ്ടാണ് കിരീടം നേടിയത്. എന്നാല്‍ പി ആര്‍ വര്‍ക്കിലൂടെ ഗംഭീര്‍ എല്ലാ ക്രെഡിറ്റും അടിച്ചെടുക്കുകയാണെന്നും മനോജ് തിവാരി ആരോപിച്ചു.

മനോജ് തിവാരിയുടെ ആരോപണത്തിനെതിരെ മുന്‍ ഇന്ത്യൻ താരം നിതീഷ് റാണ രംഗത്തെത്തി. വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും വ്യക്തിപരമായ വൈരാഗ്യത്തിന്‍റെ പേരിലാകരുതെന്നും നിതീഷ് റാണ പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതം ഗംഭീറെന്നും മികച്ച പ്രകടനമുണ്ടെങ്കില്‍ പിആര്‍ വര്‍ക്കിന്‍റെ ആവശ്യമില്ലെന്നും നിതീഷ് റാണ എക്സ് പോസ്റ്റില്‍ കുറിച്ചു.

ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന പേസര്‍ ഹര്‍ഷിത് റാണയും ഗംഭീറിനെ ന്യായീകരിച്ച് രംഗത്തെത്തി.  വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും കളിക്കാരുടെ മോശം സമയത്തും അവരെ പിന്തുണക്കുന്ന പരിശീലകനാണ് ഗംഭീറെന്നും ഹര്‍ഷിത് റാണ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios