കേരളാ വനിതാ ക്രിക്കറ്റ് ടീമിന് അഭിമാനം; നാല് താരങ്ങള്‍ സൗത്ത് സോണ്‍ ടീമില്‍, ക്യാപ്റ്റനും കേരളത്തില്‍ നിന്ന്
ഇന്‍റർ സോണ്‍ വനിതാ ക്രിക്കറ്റ്: സൗത്ത് സോണില്‍ നാല് മലയാളി താരങ്ങള്‍, സജന ക്യാപ്റ്റന്‍
തിരുവനന്തപുരം: സീനിയർ ഇന്‍റർ സോണ്‍ വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള 15 അംഗ സൗത്ത് സോണ്‍ ടീമിനെ സജന എസ് നയിക്കും. സജനയടക്കം നാല് മലയാളി താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. സജന എസിനെ കൂടാതെ മിന്നു മാണി, ദീപ്തി ജെ എസ്, സൂര്യ സുകുമാർ എന്നിവരാണ് ടീമിലെ മറ്റ് മലയാളികള്‍. തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിലാണ് സൗത്ത് സോണ്‍ വനിതാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തത്. ഹൈദരാബാദിലാണ് മത്സരങ്ങള്‍.
കർണാടകയില്‍ നിന്ന് നാലും തമിഴ്നാട്ടില്‍ നിന്ന് മൂന്നും ആന്ധ്ര, ഹൈദരാബാദ്, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. കർണാടകയുടെ ജി ദിവ്യയാണ് വൈസ് ക്യാപ്റ്റന്‍. ദീപ്തി ജെ എസ്, മമതാ എന്നിവരാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ.
സൗത്ത് സോണ്‍ ടീം അംഗങ്ങള്‍: സജന എസ്(ക്യാപ്റ്റന്‍), ജി ദിവ്യ(വൈസ് ക്യാപ്റ്റന്‍), മിന്നു മാണി, മോണിക്ക സി പട്ടേല്‍, ദീപ്തി ജെ എസ്(വിക്കറ്റ് കീപ്പർ), എസ് അനുഷ, ചന്ദു വി, സൂര്യ സുകുമാർ, അനുഷ ബി, ഡി വൃന്ദ, എസ് ബി കീർത്തന, ആർഷി ചൗധരി, മമതാ(വിക്കറ്റ് കീപ്പർ), തനയാ നായ്ക്, യുവശ്രീ കെ.
ഇലവനിലില്ലെങ്കിലും ഹൃദയത്തിലുണ്ട് പൃഥ്വി ഷാ, ട്രോഫി കൈമാറി കയ്യടി വാങ്ങി ഹാർദിക്- വീഡിയോ