ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍
പ്രധാന താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതാണ് തോല്‍വിയുടെ കാരണം. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെല്ലാം പരാജയപ്പെട്ടു.
ദില്ലി: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ടീം ഇന്ത്യന്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്. പ്രധാന താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതാണ് തോല്‍വിയുടെ കാരണം. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെല്ലാം പരാജയപ്പെട്ടു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍- രോഹിത് ശര്‍മ സഖ്യവും പരാജയമായിരുന്നു. ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. ഗില്‍ തുടര്‍ച്ചയായ മത്സരങ്ങളിലാണ് പരാജയപ്പെടുന്നത്. മായങ്ക് അഗര്‍വാളാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. അഭിമന്യൂ ഈശ്വരന്‍ റിസര്‍വ് താരമായും ടീമിനൊപ്പമുണ്ട്്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും സെക്റ്ററുമായിരുന്നു ശരണ്‍ദീപ് സിംഗ് മറ്റൊരു താരത്തിന്റെ പേരാണ് മുന്നോട്ടുവച്ചിരിക്കുത്. ടീമില്‍ പൃഥ്വി ഷാ വേണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഷാക്ക് സാധിച്ചിട്ടില്ല. റിസര്‍വ് താരമായി അഭിമ്യൂവിനെ ഉള്‍പ്പെടുത്തയതിനോടും ശരണ്‍ദീപിന് യോജിപ്പില്ല. അഭിമന്യൂവിനെ ടീമിലെടുത്തത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും അതിനെക്കാളും മികച്ച സെലക്ഷന്‍ ദേവ്ദത്ത് പടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പയാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് അതിന് മുമ്പ് പരിശീലന മത്സരത്തിലും ഇന്ത്യ കളിക്കും.