'ആ തീരുമാനത്തിന് പിന്നിലെ യുക്തി മനസിലാവുന്നില്ല'; സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ മൂന്നാം തോല്‍വിയായിരുന്നിത്. 

former indian pacer irfan pathan criticize sanju samon captaincy

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) ജയത്തോടെ മുംബൈ ഇന്ത്യന്‍സ് തുടര്‍ തോല്‍വികളില്‍ നിന്ന് മോചനം നേടി. സഞ്ജു സാംസണ്‍ (Sanju Samson) നയിച്ച രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ മൂന്നാം തോല്‍വിയായിരുന്നിത്. 

തോല്‍വിക്ക് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ പന്തെറിയാന്‍ ഏല്‍പ്പിച്ചാണ് പത്താന്‍ ചോദ്യം ചെയ്യുന്നത്. 20 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. മത്സരഗതി മാറ്റിയതും ആ ഓവറാണെന്നാണ് പരക്കെയുള്ള വിശ്വസം.

മിച്ചലിനെ പന്തെറിയാന്‍ കൊണ്ടുവന്നതിലെ യുക്തി എന്താണെന്ന് മനസിലാവുന്നില്ലെന്നാണ് പത്താന്‍ പറയുന്നത്. ''ഏഴാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പന്തെറിയാന്‍ വന്നതിലെ യുക്തി എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. മത്സരം കഴിയുമ്പോള്‍ ട്രന്റ് ബോള്‍ട്ട് മൂന്ന് ഓവര്‍ മാത്രമാണ് എറിഞ്ഞിട്ടുള്ളതെന്ന് കാണാം.'' പത്താന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു.

ക്യാപ്റ്റന്‍സി മാത്രമല്ല, സഞ്ജുവിന്റെ മോശം ബാറ്റിംഗ് പ്രകടനവും ചര്‍ച്ചയാണ്. ഏഴ് പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത സഞ്ജു അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ചു നിന്ന് കളിക്കണമായിരുന്നു. എന്നാല്‍ കുമാര്‍ കാര്‍കിയേയയുടെ ഓവറില്‍ താരം പുറത്തായി. തോല്‍വിയുടെ ഒരു പ്രധാന കാരണം സഞ്ജുവിന്റെ ബാറ്റിംഗാണെന്നാണ് മറ്റൊരു വിമര്‍ശനം. ചില ട്വീറ്റുകള്‍ വായിക്കാം...
 

Latest Videos
Follow Us:
Download App:
  • android
  • ios