അവനെ എനിക്കറിയാം, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട; ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
കഴിഞ്ഞ ദിവസം ഹര്‍ഭജിന്‍ സിങ്ങും ഇതേ കാര്യം പറഞ്ഞിരുന്നു. പിന്നലെയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായി നെഹ്‌റ ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറഞ്ഞത്.
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. കഴിഞ്ഞ ദിവസം ഹര്‍ഭജിന്‍ സിങ്ങും ഇതേ കാര്യം പറഞ്ഞിരുന്നു. പിന്നലെയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായി നെഹ്‌റ ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറഞ്ഞത്.
2019 ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 10 മാസത്തോളമായി അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് ധോണി ഇനി കളിക്കുമെന്നു താന്‍ കരുതുന്നില്ലെന്ന് നെഹ്‌റ വ്യക്തമാക്കിയത്. നെഹ്്‌റ തുടര്‍ന്നു... ''ധോണിയെ എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇനി ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്ന് പറയുന്നത്. എന്തെങ്കിലും അപ്രതീക്ഷിത തീരുമാനം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നുള്ളത് മാത്രമാണ് ധോണിയുടെ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകം.'' നെഹ്‌റ പറഞ്ഞു. ധോണി കായികക്ഷമത കാത്തുസൂക്ഷിക്കുകയും കളിക്കമെന്ന് ആഗ്രഹിക്കുയും ചെയ്താല്‍ വീണ്ടും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
നീ അസഹനീയമായി മാറിയിരിക്കുന്നു, ബ്ലോക്ക് ചെയ്യുകയാണ്; ചാഹലിനോട് ക്രിസ് ഗെയ്ല്‍
നേരത്തെ ഹര്‍ഭജന്‍ സിങ്ങും ധോണിയുടെ കാര്യത്തില്‍ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിരുന്നു ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന രാജ്യാന്തര മത്സരമായി രേഖപ്പെടുത്തണമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ''ചെന്നൈയിലുള്ളപ്പോള്‍ ആളുകള്‍ എന്നോട് പതിവായി ചോദിച്ചിരുന്ന കാര്യമാണ് ധോണിയുടെ മടങ്ങിവരവ്. ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമോ? അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടംകിട്ടുമോ എന്നതൊക്കെയായിരുന്നു ചോദ്യങ്ങള്‍. എനിക്കറിയില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു.'' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.