ഹര്‍ഷലിനെ ഒഴിവാക്കാം, പകരം മുഹമ്മദ് ഷമി കളിക്കട്ടെ! ഇന്ത്യന്‍ പേസറെ പിന്തുണച്ച് മുന്‍ താരം- കാരണമറിയാം

പേസര്‍മാരായ ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്കി തിരിച്ചെത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയേയും പേസറായി ഉപയോഗിക്കും.

Former Indian cricketer supports Mohammed Shami over harshal patel for T20 World Cup squad

ചെന്നൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുണ്ടായത് രണ്ട് താരങ്ങളുടെ പേരിലാണ്. മലയാളി താരം സഞ്ജു സാംസണിന്റേയും പേസര്‍ മുഹമ്മദ് ഷമിയുടേയും കാര്യത്തില്‍. ഷമി സ്റ്റാന്‍ഡ് ബൈ താരമായെങ്കിലും ടീമിലെത്തി. മാത്രമല്ല ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തി. എന്നാല്‍ ഒരു ടീമിലും സഞ്ജു ഉണ്ടായിരുന്നില്ല.

പേസര്‍മാരായ ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്കി തിരിച്ചെത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയേയും പേസറായി ഉപയോഗിക്കും. എന്നാല്‍ എന്തുകൊണ്ട് ഷമിയെ പറത്താക്കിയെന്ന ചോദ്യം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഹര്‍ഷല്‍ പട്ടേലിന് പകരം ഷമിയെ ആയിരുന്നു ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. 

ദിനേശ് കാര്‍ത്തികിന് സ്വപ്‌നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് താരം, ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അദ്ദേഹത്തിന്റെ വിശദീകരണം. ''താനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഷമി ഉറപ്പായും ടീമില്‍ ഉണ്ടാവുമായിരുന്നു. ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. തുടക്കത്തിലേ തന്നെ വേഗമേറിയ പന്തുകളിലൂടെ വിക്കറ്റ് നേടാന്‍ ഷമിക്ക് കഴിയും. ഹര്‍ഷലിന് പട്ടേലിന് പകരം ഷമിയെ ഉള്‍പ്പെടുത്താമായിരുന്നു. ഹര്‍ഷല്‍ മികച്ച ബൗളറാണെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, ഷമിയാണ് യോജിച്ച താരം. ഷമി ടെസ്റ്റിലും ചിലപ്പോള്‍ ഏകദിനങ്ങളിലും മാത്രമാണ് കളിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് ഷമി ടീമില്‍ വേണമായിരുന്നു.'' ശ്രീകാന്ത് പറഞ്ഞു. 

ഈ കളി കൊണ്ട് പാക്കിസ്ഥാന് ഗുണമില്ല; ബാബറിനും റിസ്‌വാനും ഫഖറിനുമെതിരെ ആഞ്ഞടിച്ച് അക്തര്‍

ഇന്ത്യ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സ്റ്റന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios