കോണ്‍സ്റ്റാസുമായി കോര്‍ത്ത സംഭവത്തില്‍ കോലിക്ക് എട്ടിന്‍റെ പണി കിട്ടി! ഐസിസിയുടെ വക പിഴ ശിക്ഷ

ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി അനാവശ്യമായി പ്രകോപ്പിച്ചത്.

former indian captain virat kohli fined after he hits sam konstas shoulder

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ യുവതാരം കൊമ്പുകോര്‍ത്തതിന് പിന്നാലെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയുടെ ചെവിക്ക് പിടിച്ച് ഐസിസി. അനാവശ്യമായി ശരീരത്തില്‍ ഇടിച്ചതിന് പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി. 19കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോഴാണ് കോലി വന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സാണ് കോണ്‍സ്റ്റാസ് നേടയിത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം രണ്ട് സിക്‌സും ആറ് ഫോറും നേടിയിരുന്നു. ഈ രണ്ട് സിക്‌സുകളും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രക്കെതിരെ ആയിരുന്നു.

ഇതിനിടെയാണ് കോലി അങ്ങോട്ട് പോയി താരത്തിന്റെ തോളില്‍ ഇടിച്ചത്. ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി അനാവശ്യമായി പ്രകോപ്പിച്ചത്. ഇതിനാണ് ഐസിസി പിഴ ചുമത്തിയത്. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ അടയ്‌ക്കേണ്ടത്. ഇതിനിടെ കോലിക്ക് നിരവധി ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. കോലി അനാവശ്യമായി വെറുപ്പ് ഉണ്ടാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 19കാരന്‍ പയ്യനോടെ കയര്‍ക്കാന്‍ മാത്രം എന്തിരിക്കുന്നുവെന്നും ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം. 

കോലി ഇടിച്ചതിന് ശേഷം ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പലതും സംസാരിക്കുന്നുമുണ്ടായിരുന്നു. സഹഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അംപയര്‍മാരും അവരുടെ പങ്കുവഹിച്ചു. ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് താരം അടിച്ചച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. പിന്നീട് മറ്റൊരു സിക്‌സ് കൂടി കോണ്‍സ്റ്റാസ് നേടി. ബുമ്രയ്‌ക്കെതിരെ ഒരു ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടുന്ന ആദ്യ താരവും കോണ്‍സ്റ്റാസ് തന്നെ. കോണ്‍സ്റ്റാസിന്റെ രണ്ട് സിക്‌സുകളും സ്‌കൂപ്പിലൂടെ ആയിരുന്നു. 

അതേസമയം മെല്‍ബണില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ് ഓസീസ്. ആറിന് 311 എന്ന നിലയിലാണ് ആതിഥേയര്‍. സ്റ്റീവന്‍ സ്മിത്ത് (68), പാറ്റ് കമ്മിന്‍സ് (8) എന്നിവരാണ് ക്രീസില്‍. പൊടുന്നനെ നാല് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കോണ്‍സ്റ്റാസിന് പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios