അതിന് സാധിച്ചില്ലെങ്കില്‍ രോഹിത് വിരമിക്കുന്നതാണ് നല്ലത്! ഇന്ത്യന്‍ നായകന് പ്രായമായെന്ന് മുന്‍ ഇന്ത്യന്‍ താരം

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിളങ്ങിയില്ലെങ്കില്‍ നല്ലതെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

former india cricketer krishnamachari srikkanth on rohit sharma and more

ചെന്നൈ: ന്യൂസിലന്‍ഡിനോട് ടെസ്റ്റ് പരമ്പയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ടാല്‍ സീനിയര്‍ താരങ്ങളുടെ സ്ഥാനം തെറിക്കുമെന്നുള്ള മുന്നറിയിപ്പാണ് ബിസിസിഐ നല്‍കിയത്. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ബിസിസിഐയുടെ നോട്ടപ്പുള്ളികളായത്. യുവതാരങ്ങള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന സൂചനയാണ് ബിസിസിഐ നല്‍കിയത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിളങ്ങിയില്ലെങ്കില്‍ നല്ലതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ.. ''നിങ്ങള്‍ മുന്‍കൂട്ടി ചിന്തിക്കാന്‍ തുടങ്ങണം. ഓസ്‌ട്രേലിയയില്‍ രോഹിത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ വിരമിക്കുന്നതാണ് നല്ലത്. പിന്നീട് ഏകദിനത്തില്‍ മാത്രമേ അദ്ദേഹം കളിക്കൂ. ടി20 ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം ഇതിനകം വിട്ടുനിന്നു. രോഹിത്തിന് പ്രായമാകുന്നുണ്ടെന്ന് നമ്മള്‍ ഓര്‍ക്കണം.'' ശ്രീകാന്ത് വ്യക്തമാക്കി. 

ഇന്ത്യ ഉറങ്ങി കിടക്കുന്ന ഭീമന്മാര്‍, തിരിച്ചടിക്കും! ഓസ്‌ട്രേലിയന്‍ ടീമിന് ഹേസല്‍വുഡിന്റെ മുന്നറിയിപ്പ്

രോഹിത് വീണ്ടെടുക്കലിന്റെ പാതയിലാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. ''പരമ്പരയിലുടനീളം രോഹിത് മോശമായി കളിച്ചു. ക്യാപ്റ്റന്‍സി മോശമായി പോയെന്ന വസ്തുത അദ്ദേഹം അംഗീകരിച്ചു. സ്വയം ഏറ്റെടുക്കുന്നത് വലിയ കാര്യമാണ്. താളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു കളിക്കാരന്റെ ആദ്യ നീക്കമാണിത്. നിങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കുന്നത് വളരെ പ്രധാനമാണ്. അത് ഒരു മനുഷ്യന്റെ വളരെ പ്രധാനപ്പെട്ട ഗുണമാണ്. അദ്ദേഹം അത് തുറന്ന് സ്വീകരിച്ചു. അതിനര്‍ത്ഥം അവന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്.'' ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

നേരത്തെ, കോലിയെ പിന്തുണച്ചും ശ്രീകാന്ത് രംഗത്തെത്തിയിരുന്നു. കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്ത് അവകാശപ്പെടുന്നത്. അദ്ദേഹം പറഞ്ഞതിങ്ങനെ... ''ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്ന് കോലി ഇഷ്ടപ്പെടുന്നു. കോലിയെ എഴുതിത്തള്ളാനായിട്ടില്ല. അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് വളരെ നേരത്തെയാണ്. എനിക്കിത് അംഗീകരിക്കാന്‍ കഴിയില്ല. കോലിക്ക് ഒരുപാട് സമയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നോ രണ്ടോ മോശം വര്‍ഷങ്ങള്‍ സാധാരണമാണ്.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios