ഐപിഎല്‍ താരലേലത്തില്‍ ആന്‍ഡേഴ്സണെ ആര് പൊക്കും? പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
ആന്‍ഡേഴ്സണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുമെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.
ലണ്ടന്‍: വിരമിച്ച ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വരുന്ന ഐപിഎല്‍ മെഗാതാരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യമായിട്ടാണ് താരം ഐപിഎല്‍ ലേലത്തിന് പേര് നല്‍കുന്നത്. തന്റെ ടി20 കരിയറില്‍ 44 മത്സരങ്ങളില്‍ നിന്ന് 32.14 ശരാശരിയില്‍ സീമര്‍ 41 വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി 19 അന്താരാഷ്ട്ര മത്സരങ്ങള്‍ ആന്ഡേഴ്സണ് കളിച്ചിട്ടുണ്ട്. 30.66 ശരാശരിയില്‍ 18 വിക്കറ്റുകളാണ് വെറ്ററന്‍ പേസറുടെ സമ്പാദ്യം. ആന്ഡേഴ്സണ് ഐപിഎല്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഇപ്പോള്‍ ആന്‍ഡേഴ്സണെ ആര് സ്വന്തമാക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ആന്‍ഡേഴ്സണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുമെന്നാണ് ആന്ഡേഴ്സണ് പറയുന്നത്. അതിന്റെ കാരണവും വോണ്‍ വ്യക്തമാക്കുന്നുണ്ട്. ''ആന്‍ഡേഴ്സണെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പൊക്കിയാല്‍ അത്ഭുതപ്പെടാനില്ല. ആദ്യ കുറച്ച് ഓവറുകളില്‍ പന്ത് അങ്ങോട്ടും ഇങ്ങോട്ടും സ്വിങ് ചെയ്യിപ്പിക്കാനുള്ള കരുത്തുണ്ട് ആന്ഡേഴ്സണ്. ചെന്നൈ അത്തരമൊരു ബൗളറെ ആഗ്രഹിക്കുന്നുണ്ട്. ആന്ഡേഴ്സണ് ചെന്നൈയില്‍ എത്തിയാല്‍ അത് എന്നെ അത്ഭുതപ്പെടുത്തില്ല.'' വോണ്‍ പറഞ്ഞു.
എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലഖ്നൗ വിടാനുണ്ടായ കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍
ഈ വര്‍ഷം ആദ്യമാണ് ആന്ഡേഴ്സണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്തിടെ വീണ്ടും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ആന്ഡേഴ്സണ് പ്രകടിപ്പിച്ചിരുന്നു. തനിക്ക് ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആന്ഡേഴ്സണ് പറഞ്ഞിരുന്നു. ''ലേലത്തില്‍ പോകുന്നതിന്റെ പ്രധാന കാരണം തന്നെ അതാണ്, എനിക്ക് വീണ്ടും ക്രിക്കറ്റ് കളിക്കണം. എന്നെ ആരെങ്കിലും എടുക്കപ്പെടുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. എനിക്ക് ഇനിയും കൂടുതല്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നു.'' ആന്ഡേഴ്സണ് വ്യക്തമാക്കി.
1.25 കോടിയാണ് അടിസ്ഥാന വില. ലേലത്തില്‍ ആന്‍ഡേഴ്സണിന്റെ പിന്നാലെ എത്ര ഫ്രാഞ്ചൈസികള്‍ പോകുമെന്ന് കണ്ടറിയണം.