Asianet News MalayalamAsianet News Malayalam

ബുമ്രയെ പോലെ ആവാന്‍ കഴിവ് മാത്രം പോര! ഇന്ത്യന്‍ പേസറെ വാഴ്ത്തി മുന്‍ ബംഗ്ലാദേശ് താരം

ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ നാല് പേരെ പുറത്താക്കിയ ശേഷമായിരുന്നു തമീമിന്‍റെ വാഴ്ത്തല്‍.

former bangladesh cricketer on jasprit bumrah and his ability
Author
First Published Sep 20, 2024, 10:19 PM IST | Last Updated Sep 20, 2024, 10:19 PM IST

ചെന്നൈ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 149ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 227 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ലീഡ് 308 റണ്‍സാക്കി ഉയര്‍ത്തിയിരുന്നു. ചെന്നൈ, ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 81 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ഇതിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ വാഴ്ത്തുകയാണ് മുന്‍ ബംഗ്ലാദേശ് താരവും നിലവില്‍ കമന്റേറ്ററുമായ തമീം ഇഖ്ബാല്‍. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ നാല് പേരെ പുറത്താക്കിയ ശേഷമായിരുന്നു വാഴ്ത്തല്‍. തമീന്റെ വാക്കുകള്‍ ഇങ്ങനെ... ''വളരെയധികം കഴിവുള്ള ബൗളറാണ് ബുമ്ര. കഴിവ് മാത്രമല്ല, ആഴത്തിലുള്ള ബുദ്ധിയുമുണ്ട് അദ്ദേഹത്തിന്. ചിലര്‍ക്ക് ചിലപ്പോള്‍ നല്ല കഴിവുണ്ടാകാം, എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവര്‍ക്ക് ബുമ്രയെ പോലെ ആവാന്‍ കഴിയില്ല.'' തമീം പരഞ്ഞു. 

11 ഓവര്‍ എറിഞ്ഞ ബുമ്ര 50 റണ്‍സ് വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം (2), മുഷ്ഫിഖര്‍ റഹീം (8), ഹസന്‍ മഹ്‌മൂദ് (9), ടസ്‌കിന്‍ അഹ്‌മമദ് (11) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ബുമ്ര മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് 149ന് എല്ലാവരും പുറത്താവുകയും ചെയ്തു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി ആരൊക്കെ തിളങ്ങും? രണ്ട് താരങ്ങളെ പറഞ്ഞ് സ്റ്റീവ് വോ

നാല് വിക്കറ്റ് നേടിയതിന് പിന്നാലെ ഒരു നാഴികക്കല്ല് കൂടി ബുമ്ര പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പിന്നിട്ടിരിക്കുകയാണ് ബുമ്ര. മൂന്ന് ഫോര്‍മാറ്റുകളിലുമായിട്ടാണ് ഇത്രയും വിക്കറ്റുകള്‍. ഹസന്‍ മഹ്‌മൂദിനെ വിരാട് കോലിയുടെ കയ്യിലെത്തിച്ചാണ് ബുമ്ര ഈ ചരിത്ര നേടത്തില്‍ തൊട്ടത്. ടെസ്റ്റില്‍ 159 വിക്കറ്റും ഏകദിനത്തില്‍ 149 വിക്കറ്റും ടി20 യില്‍ 89 വിക്കറ്റുമാണ് ബുമ്രയുടെ സമ്പാദ്യം.

Latest Videos
Follow Us:
Download App:
  • android
  • ios