ഓസീസ് ടീമിനെതിരെ മുന്‍ ക്യാപ്റ്റന്റെ വിമര്‍ശനം, മറുപടിയുമായി മുഖ്യ സെലക്റ്റര്‍! വിവാദം

മക്‌സ്വീനിയെ പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്ഷന്‍ കമ്മിറ്റിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

former australian captain on aussies  team and selection committee

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല. ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുവേണ്ടി സെഞ്ചുറിയുമായി തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റാസ് ആണ് മക്‌സ്വീനിക്ക് പകരം ഓപ്പണറായി ടീമിലെത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച മക്‌സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് നേടാനായത്.

മക്‌സ്വീനിയെ പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്ഷന്‍ കമ്മിറ്റിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. പരമ്പരയ്ക്കിടെ ഓപ്പണര്‍ നേഥന്‍ മക്‌സ്വീനിയെ പുറത്താക്കിയതിതാണ് ക്ലാര്‍ക്കിനെ ചൊടിപ്പിച്ചത്. ക്ലാര്‍ക്ക് പറയുന്നതിങ്ങനെ... ''മക്‌സ്വീനിയെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ല. ഫോമിലല്ലാത്ത ഉസ്മാന്‍ ഖവാജയ്ക്ക് പകരമായിരുന്നു യുവതാരം സാം കോണ്‍സ്റ്റാസിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മയാണിത്.'' ഇന്ത്യന്‍ ശക്തി ദൗര്‍ബല്യങ്ങള്‍ പരിണിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തത് എന്നാണ് വിമര്‍ശനങ്ങള്‍ക്ക് മുഖ്യ സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയുടെ മറുപടി.

കോലി തുടരും! ഒന്നല്ല, രണ്ടല്ല അഞ്ച് വര്‍ഷം ഇനിയും കളിക്കും; വിരമിക്കില്ലെന്ന സൂചന നല്‍കി ബാല്യകാല കോച്ച്

അതേസമയം, ഹേസല്‍വുഡിന് പകരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഹേസല്‍വുഡിന്റെ അഭാവത്തില്‍ അവസാന രണ്ട് ടെസ്റ്റിലും പേസര്‍ സ്‌കോട് ബോളണ്ട് ഓസീസ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ബോളണ്ട് അഞ്ച് വിക്കറ്റുമായി തിളങ്ങിയിരുന്നു.

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്‌കോട് ബോളാണ്ട്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

Latest Videos
Follow Us:
Download App:
  • android
  • ios