ക്രിക്കറ്റില്‍ 146 വര്‍ഷത്തിനിടെ ആദ്യം, മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡുമായി വിരാട് കോലി
ഇന്നലെ 76 റണ്‍സടിച്ചതോടെ ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി വിരാട് കോലി 2000 റണ്‍സ് തികക്കുകയും ചെയ്തു. കരിയറില്‍ ഏഴാം തവണയാണ് കോലി ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് പിന്നിടുന്നത്.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത് വിരാട് കോലി മാത്രമായിരുന്നു. 76 റണ്‍സടിച്ച കോലി അവസാന ബാറ്ററായാണ് പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ കോലിയും ശുഭ്മാന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.
ഇന്നലെ 76 റണ്‍സടിച്ചതോടെ ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി വിരാട് കോലി 2000 റണ്‍സ് തികക്കുകയും ചെയ്തു. കരിയറില്‍ ഏഴാം തവണയാണ് കോലി ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് പിന്നിടുന്നത്. ക്രിക്കറ്റില്‍ 146 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ബാറ്റര്‍ ഏഴ് കലണ്ടര്‍ വര്‍ഷങ്ങളില്‍ 2000 പിന്നിടുന്നത്.
ആറ് തവണ 2000 റണ്‍സ് പിന്നിട്ടിട്ടുള്ള ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെ ആണ് കോലി ഇന്നലെ മറികടന്നത്. 2012ലാണ് കരിയറില്‍ ആദ്യമായി കോലി ഒറു വര്‍ഷം 2000 റണ്‍സ് തികച്ചത്. പിന്നീട് 2014(2286 റണ്‍സ്), 2016(2595 റണ്‍സ്), 2017(2818 റണ്‍സ്), 2018(2735 റണ്‍സ്), 2019(2455 റണ്‍സ്) എന്നിങ്ങനെയാണ് കോലി റണ്‍സടിച്ചത്.
സെഞ്ചൂറിയന്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 38 റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 38 റണ്‍സടിച്ചതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിനിറങ്ങും മുമ്പ് 1934 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ആദ്യ ഇന്നിംഗ്സില്‍ 38ഉം രണ്ടാം ഇന്നിംഗ്സില്‍ 76ഉം റണ്‍സടിച്ചതോടെ ഈ വര്‍ഷത്തെ കോലിയുടെ റണ്‍ നേട്ടം 20148 റണ്‍സായി. ഈ വര്‍ഷം ഇനി ഇന്ത്യക്ക് മത്സരമില്ല. അടുത്ത വര്‍ഷം മൂന്നിന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക