വീണ്ടും രണ്ടക്കം കാണാനാകാതെ കോലി! താരത്തിനെതിരെ ട്രോള്‍ മഴ, മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് ആവശ്യം
ഇന്ന് സൗരഭ് നേത്രവല്‍ക്കര്‍ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി മടങ്ങി. സാധാരണ മൂന്നാം നമ്പറില്‍ കളിക്കുന്ന കോലി ലോകകപ്പില്‍ ഓപ്പണറായി എത്തുകയായിരുന്നു.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ മൂന്നാം തവണയും നിരാശപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിക്ക് ട്രോള്‍. ഇന്ന് യുഎസിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്തായിരുന്നു. ലോകകപ്പില്‍ ഇതുവരെ രണ്ടക്കം കാണാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അയര്‍ലന്‍ഡിനെതിരെ ഒരു റണ്‍സെടുത്ത് പുറത്തായ, കോലി പാകിസ്ഥാനെതിരെ നാല് റണ്‍സിനും മടങ്ങി. ഇതോടെയാണ് കോലിക്കെതിരെ ട്രോളുകള്‍ വന്നത്.
ഇന്ന് സൗരഭ് നേത്രവല്‍ക്കര്‍ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി മടങ്ങി. സാധാരണ മൂന്നാം നമ്പറില്‍ കളിക്കുന്ന കോലി ലോകകപ്പില്‍ ഓപ്പണറായി എത്തുകയായിരുന്നു. ഐപിഎല്ലില്‍ ഓപ്പണറായി പുറത്തെടുത്ത ഗംഭീര പ്രകടനത്തിന് പിന്നാലെയാണ് കോലി ലോകകപ്പിലും ഓപ്പണറാവുന്നത്. ഇതോടെ യശസ്വി ജയ്‌സ്വാളിന് അവസരം ലഭിക്കാതേയുമായി. എന്നാല്‍ കോലി പാടേ നിരാശപ്പെടുത്തി. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം, യുഎസിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ജയത്തോടെ സൂപ്പര്‍ എട്ടിലെത്താന്‍ ഇന്ത്യക്ക് സാധിച്ചു. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.