ബോക്സിംഗ് ഡേ ടെസ്റ്റിൽ കളിക്കുന്നതിന്‍റെ ആവേശം പങ്കുവെച്ചു, പിന്നാലെ ടീമിൽ നിന്ന് പുറത്ത്, മക്സ്വീനിക്ക് ട്രോൾ

ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും ഓപ്പണറായി ഇറങ്ങിയ നഥാന്‍ മക്സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാനായത്. 39റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Fans Roasts McSweeney after Australian Selectors dropped youngster from the squad

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി പ്രഖ്യാപിച്ചതിന് പിന്നാലെ ഓസീസ് ഓപ്പണര്‍ നഥാന്‍ മക്സ്വീനിയെ ട്രോളി ആരാധകര്‍. ബ്രിസ്ബേന്‍ ടെസ്റ്റ് പൂര്‍ത്തിയായശേഷം മെല്‍ബണിലേക്ക് പോകൊനൊരുങ്ങിയ ഓസീസ് ഓപ്പണറോട് മാധ്യമപ്രവര്‍ത്തകര്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. കരിയറിലാദ്യമായി ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കാന്‍ കഴിയുന്നതിന്‍റെ ആവേശം മക്സ്വീനി ചാനല്‍ 9 നോട് പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക്ശേഷം അവസാന രണ്ട് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ മക്സ്വീനിയെ ഒഴിവാക്കി പകരം പ്രൈം മിനിസ്റ്റേഴ്സ് ഇലവനായി ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ സാം കോണ്‍സ്റ്റാസിനെ ടീമിലെടുത്തു. ഇന്ത്യക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും ഓപ്പണറായി ഇറങ്ങിയ മക്സ്വീനി 72 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്ത്. ജസ്പ്രീത് ബുമ്രയുടെ പേസിന് മുന്നില്‍ പലപ്പോഴും പതറിയ മക്സ്വീനി 10, 0, 39, 10*,  9, 4 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. പരമ്പരയില്‍ നാലു തവണയാണ് മക്സ്വീനി ബുമ്രക്ക് മുമ്പില്‍ വീണത്.

ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കാന്‍ പോകുന്നതിന്‍റെ ആവേശം പങ്കുവെച്ചതിന് പിന്നാലെ ടീമില്‍ നിന്ന് പുറത്തായതോടെ മക്സ്വീനിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളാണ് ഏറെയും നേരിടേണ്ടിവന്നത്. അതേസമയം, ഫോമിലല്ലാത്ത ഉസ്മാന്‍ ഖവാജയെയും മാര്‍നസ് ലാബുഷെയ്നിനെ നിലനിര്‍ത്തുകയും വെറും മൂന്ന് ടെസ്റ്റ് മാത്രം കളിച്ച മക്സ്സ്വീനിയെ ഒഴിവാക്കുകയും ചെയ്തതിന്‍റെ പേരില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ഈ മാസം 26ന് മെല്‍ബണിലാണ് ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്.

വിരമിച്ചതിന് പിന്നാലെ ഫോണിൽ വന്ന മിസ്ഡ് കോളുകളുടെ സ്ക്രീൻ ഷോട്ടുമായി അശ്വിൻ; വിളിച്ചവരിൽ 2 ഇതിഹാസങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios