'രാഹു'കാലം മാറാതെ രാഹുലും ഇന്ത്യയും, എയറില്‍ കയറ്റി ആരാധകര്‍
മുൻനിര ടീമുകൾക്കെതിരെയും വലിയ മത്സരങ്ങളിലും തുടരെ പരാജയപ്പെടുന്ന പതിവ് രാഹുല്‍ ഇംഗ്ലണ്ടിനെയും തുടര്‍ന്നതാണ് ആരാധകരെ കൂടുതല്‍ രോഷം കൊള്ളിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തിലെ മടങ്ങിയ രാഹുല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ വെറും അഞ്ച് റൺസെടുത്താണ് പുറത്തായത്.
അഡ്‌ലെയ്ഡ്: ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ കൂടി ഇന്ത്യ സെമിയില്‍ പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ ടി20 ക്രിക്കറ്റില്‍ ഇപ്പോഴും ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ശൈലി വീണ്ടും വിമര്‍ശിക്കപ്പെട്ടുകയാണ്. ടി20 ക്രിക്കറ്റില്‍ പവര്‍ പ്ലേയിലെ ആദ്യ ആറോവറില്‍ പരമാവധി റണ്‍സടിക്കുന്നതിന് പകരം പരമാവധി പിടിച്ചു നില്‍ക്കാനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയിം സഹ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലും ശ്രമിച്ചത്.
മുൻനിര ടീമുകൾക്കെതിരെയും വലിയ മത്സരങ്ങളിലും തുടരെ പരാജയപ്പെടുന്ന പതിവ് രാഹുല്‍ ഇംഗ്ലണ്ടിനെയും തുടര്‍ന്നതാണ് ആരാധകരെ കൂടുതല്‍ രോഷം കൊള്ളിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തിലെ മടങ്ങിയ രാഹുല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ വെറും അഞ്ച് റൺസെടുത്താണ് പുറത്തായത്.
ടീമില്‍ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്‍മാരുണ്ടായാല്‍ ഇങ്ങനെയിരിക്കും; തുറന്നടിച്ച് ജഡേജ
ഇത്തവണ അധികം പന്ത് കളഞ്ഞില്ലെന്നത് മാത്രമാണ് ആശ്വാസം. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ വെറും മൂന്ന് റൺസിനാണ് ഇന്ത്യൻ ഓപ്പണർ കൂടാരം കയറിയത്. നെതർലൻഡ്സിനെതിരെയും രണ്ടക്കം കാണാൻ രാഹുലിനായില്ല.
എതിരാളിയായി ദക്ഷിണാഫ്രിക്കയ്ക്കയെത്തിയപ്പോഴും സ്കോർ ഒറ്റ അക്കം കടന്നില്ല. ഒമ്പത് റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്.
ഇംഗ്ലണ്ടിനെതിരെ സെമിയിൽ കൂടി പരാജയപ്പെട്ടതോടെ ടി20 ടീമിൽ രാഹുലിന്‍റെ സ്ഥാനംകൂടി ചോദ്യംചെയ്യപ്പെടുകയാണ്.
ബംഗ്ലാദേശിനെതിരെയും സിംബാബ്‍വെക്കെതിരെയും അർധ സെഞ്ച്വറി നേടിയത് മാത്രമാണ് ലോകകപ്പിൽ രാഹുലിന്‍റെ നേട്ടം. ലോകകപ്പില്‍ ആറ് ഇന്നിംഗ്സുകളില്‍ 106 പന്ത് നേരിട്ട രാഹുല്‍ നേടിയത് 128 റണ്‍സ് മാത്രം. സ്ട്രൈക്ക് റേറ്റാകട്ടെ 120. കഴിഞ്ഞ ലോകകപ്പിലും മുൻനിര ടീമുകൾക്കെതിരെ തിളങ്ങാൻ രാഹുലിനായിരുന്നില്ല.
രാഹുലിന്‍റെ ഈ മെല്ലെപ്പോക്ക് മറുവശത്ത് നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുന്ന രോഹിത് ശര്‍മയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് രോഹിത് പെട്ടെന്ന് മടങ്ങുകയും ചെയ്തു.