'ഇതെന്താ തണ്ണിമത്തനോ', പാക്കിസ്ഥാന്‍റെ ലോകകപ്പ് ജേഴ്സിയെ കളിയാക്കി ആരാധകര്‍

പാക് നായകന്‍ ബാബര്‍ അസം പുതിയ  ജേഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രം പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടതിന് പിന്നാലെ പാക്കിസ്ഥാന്‍റെ പുതിയ ജേഴ്സിയെക്കുറിച്ച് ചര്‍ച്ചകളും പരിഹാസങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍. തണ്ണിമത്തന്‍റെ പുറത്തെ പച്ച വരകളോടാണ് പാക് ടീമിന്‍റെ പുതിയ ജേഴ്സിയിലെ ഇളം പച്ച വരകളെ ആരാധകര്‍ താരതമ്യം ചെയ്തത്.

 

Fans Compare Pakistan World Cup Jersy to to Watermelon

കറാച്ചി: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്സി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പഴമയും പുതുമയും സമ്മേളിക്കുന്ന പുതിയ ജേഴ്സിയെക്കുറിച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമും ഇന്നലെ അവരുടെ ലോകകപ്പ് ജേഴ്സി പുറത്തിറക്കി. ഏഷ്യാ കപ്പില്‍ അണിഞ്ഞ പരമ്പരാഗത പച്ച ജേഴ്സിക്ക് പകരം പച്ചയില്‍ ഫ്ലൂറസന്‍റ് പച്ച  വരകളുള്ളതാണ് പുതിയ ജേഴ്സി.

പാക് നായകന്‍ ബാബര്‍ അസം പുതിയ  ജേഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രം പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടതിന് പിന്നാലെ പാക്കിസ്ഥാന്‍റെ പുതിയ ജേഴ്സിയെക്കുറിച്ച് ചര്‍ച്ചകളും പരിഹാസങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍. തണ്ണിമത്തന്‍റെ പുറത്തെ പച്ച വരകളോടാണ് പാക് ടീമിന്‍റെ പുതിയ ജേഴ്സിയിലെ ഇളം പച്ച വരകളെ ആരാധകര്‍ താരതമ്യം ചെയ്തത്.

ഏഷ്യാ കപ്പില്‍ ഫൈനലിലെത്തിയെങ്കിലും പാക് ടീമിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരായിരുന്നില്ല. സൂപ്പര്‍ ഫോറിലും ഫൈനലില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് അടിയറവ് പറയുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം പൂര്‍ണമായും നിറം മങ്ങിയപ്പോള്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ മെല്ലെപ്പോക്കും പാക്കിസ്ഥാന് പല മത്സരങ്ങളിലും തിരിച്ചടിയായിരുന്നു.

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23ന് ഇന്ത്യക്കെതിരെ ആണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകള്‍ എന്നിവരാണുള്ളത്.

പാക്കിസ്ഥാന്‍റെ ലോകകപ്പ് ജേഴ്സിയെക്കുറിച്ചുള്ള ആരാധക പ്രതികരണങ്ങള്‍ കാണാം.


 
ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ മത്സരക്രമം, തീയതി, ദിവസം, എതിരാളികള്‍, സമയം, വേദി എന്ന ക്രമത്തില്‍

23 October, Sunday    India vs Pakistan        7:00 pm    Melbourne Cricket Ground, Melbourne
27 October, Thursday    Pakistan vs Group B Winner    7:00 pm    Perth Stadium, Perth
30 October, Sunday    Pakistan vs Group A Runner-up    3:00 pm    Perth Stadium, Perth
3 November, Thursday    Pakistan vs South Africa    7:00 pm    Sydney Cricket Ground, Sydney
6 November, Sunday    Pakistan vs Bangladesh        2:30 pm    Adelaide Oval, Adelaide

Latest Videos
Follow Us:
Download App:
  • android
  • ios