'ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തും': മൈക്കല്‍ ഹസി
സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂര്യയുടെ ഫോം ഇന്ത്യക്ക് പ്രധാനമാണ്. ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കരുത്ത് സൂര്യക്കുണ്ട്.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ വിരാട് കോലിയെ പൊലെതന്നെ ഇന്ത്യയുടെ നിര്‍ണായക താരമാണ് സൂര്യകുമാര്‍ യാദവ്. പലവിധത്തിലുള്ള ഷോട്ടുകള്‍ കൊണ്ട് എതിരാളികളെ അമ്പരപ്പിക്കുകയാണ് സൂര്യ. അഞ്ച് മത്സരങ്ങളില്‍ 225 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. എല്ലാം നിര്‍ണായക ഇന്നിംഗ്‌സുകള്‍ ആയിരുന്നുവെന്നുള്ളാണ് പ്രത്യേക. സിംബാബ്‌വെക്കെതിരെ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.
സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂര്യയുടെ ഫോം ഇന്ത്യക്ക് പ്രധാനമാണ്. ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കരുത്ത് സൂര്യക്കുണ്ട്. അതുതന്നെയാണ് മുന്‍ ഓസ്‌ട്രേിലയന്‍ താരവും ഇംഗ്ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫില്‍ അംഗവുമായ മൈക്കല്‍ ഹസി പറയുന്നത്. അഡ്‌ലയെ്ഡില്‍ സൂര്യ ഫോമിലേക്ക് ഉയരരുതെന്നാണ് ഹസിയുടെ ആഗ്രഹം. ഒരു തമാശച്ചിരിയോടെ ഹസി അത് തുറന്നുപറയുകയും ചെയ്തു.
ഹസിയുടെ വാക്കുകള്‍. ''സ്വപ്‌ന ഫോമിലാണ് സൂര്യകുമാര്‍ എന്നതില്‍ സംശയമൊന്നുമില്ല. കാലങ്ങളായി ഐപിഎല്ലിലും അദ്ദേഹം അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും അതേ ഫോം നിലനിര്‍ത്തുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ടുകൊണ്ടുിരിക്കുന്നത് തന്നെ കണ്ണിന് കുളിര്‍മ നല്‍കുന്ന കാര്യമാണ്. കണ്ടിരുന്ന് പോവും നമ്മള്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സെമിയില്‍ അദ്ദേഹം ഫോമിലാവില്ലെന്നാണ് ഞാന്‍ കരുതുന്നത്.'' ചിരിയോടെ മൈക്കല്‍ ഹസി പറഞ്ഞു.
കോലിയുടെ മോശം സമയത്തെല്ലാം ഞാന്‍ പിന്തുണച്ചിട്ടുണ്ട്, എന്നാലിപ്പോള്‍! പീറ്റേഴ്‌സന്റെ ആഗ്രഹം വിചിത്രം
''ഇന്ത്യ കരുത്തുറ്റ ടീമാണ്. ഞങ്ങളുടെ കഴിവിന്റെ മുഴുവന്‍ പുറത്തെടുത്താല്‍ മാത്രമെ അവരെ മറികടക്കാന്‍ സാധിക്കൂ. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന്. ഇരു ടീമുകള്‍ക്കും അവസാനം വരെ പൊരുതാന്‍ കഴിയും.'' ഹസി പറഞ്ഞുനിര്‍ത്തി.
നേരത്തെ, വിരാട് കോലി ഫോമിലേക്ക് ഉയരരുതെന്ന് ആവശ്യം മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും പങ്കുവച്ചിരുന്നു. പീറ്റേഴ്‌സണിന്റെ വാക്കുകള്‍...''ഇപ്പോഴത്തെ ഏറ്റവും മികച്ച താരം ഫോമിലേക്ക് തിരിച്ചെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കോലുയുടെ ഫോം ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിനും നല്ലതേ വരുത്തൂ.
അദ്ദേഹം സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കോലി നന്നായി കളിക്കുമ്പോള്‍ അദ്ദേഹത്തിന് ചുറ്റുമുള്ളവരും ഫോമിലാവും. സൂര്യകുമാര്‍ എത്ര മനോഹരമായിട്ടാമ് സിംബാബ്‌വെക്കെതിരെ കളിച്ചത്. പ്രധാന താരങ്ങള്‍ കളിക്കുമ്പോഴെല്ലാം മറ്റുതാരങ്ങളും ഫോമിലായ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.