'55 ലക്ഷം പോലും എനിക്ക് വലിയ തുകയാണ്', ഐപിഎല്‍ പ്രതിഫലത്തെക്കുറിച്ച് റിങ്കു സിംഗ്

ഐപിഎല്ലില്‍ പല യുവതാരങ്ങളുടെയും പ്രതിഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെറിയ പ്രതിഫലമാണ് റിങ്കുവിന് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 50-55 ലക്ഷം രൂപയൊക്കെ തന്നെ സംബന്ധിച്ച് വലിയ തുകയാണെന്നായിരുന്നു റിങ്കുവിന്‍റെ പ്രതികരണം.

Even 50-55 lakhs is a lot for me says Rinku Sing about IPL Salary

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ ഫിനിഷറായി വളര്‍ന്നെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന്‍റെ ഐപിഎല്‍ പ്രതിഫലം ഇപ്പോഴും ലക്ഷങ്ങളില്‍ തന്നെയാണ്. കോടികള്‍ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്ന ഐപിഎല്ലില്‍ 55 ലക്ഷം രൂപക്കാണ് കൊല്‍ക്കത്ത 2022ല്‍ റിങ്കു സിംഗിനെ ടീമില്‍ നിലനിര്‍ത്തിയത്. 2018ല്‍ ആദ്യമായി കൊല്‍ക്കത്ത ടീമിലെത്തിയപ്പോള്‍ 80 ലക്ഷം രൂപയായിരുന്നു റിങ്കുവിന്‍റെ പ്രതിഫലം. എന്നാല്‍ 2022ല്‍ കൈവിട്ട റിങ്കുവിനെ ലേലത്തിലൂടെ 55 ലക്ഷം മുടക്കി കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.

ഐപിഎല്ലില്‍ പല യുവതാരങ്ങളുടെയും പ്രതിഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെറിയ പ്രതിഫലമാണ് റിങ്കുവിന് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 50-55 ലക്ഷം രൂപയൊക്കെ തന്നെ സംബന്ധിച്ച് വലിയ തുകയാണെന്നായിരുന്നു റിങ്കുവിന്‍റെ പ്രതികരണം. ടി20 ലോകകപ്പിന് പുറപ്പെടും മുമ്പ് ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തിലാണ് റിങ്കു പ്രതിഫലത്തെക്കുറിച്ച് മനസു തുറന്നത്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട റിങ്കുവിന് ഒരുവര്‍ഷം ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കുന്നുണ്ട്.

സർപ്രൈസുകളുമായി സുനില്‍ ഗവാസ്കറുടെ ഐപിഎല്‍ ടീം; വിക്കറ്റ് കീപ്പറായി സഞ്ജു ഉള്‍പ്പെടെ മൂന്ന് പേർ ടീമിൽ

കരിയര്‍ തുടങ്ങിയപ്പോള്‍ സ്വപ്നം കണ്ടതിലും അപ്പുറമാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന പ്രതിഫലമെന്ന് റിങ്കു പറഞ്ഞു. അതുകൊണ്ടുതന്നെ 50-55 ലക്ഷം എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. കുട്ടിയായിരുന്നുപ്പോള്‍ അഞ്ചോ പത്തോ രൂപ എങ്ങനെ ഉണ്ടാക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് 55 ലക്ഷം കിട്ടുന്നു. അതുകൊണ്ട് തന്നെ അത് വലിയ തുകയാണ്. ദൈവം എന്താണോ തരുന്നത് അതില്‍ ഞാന്‍ സന്തുഷ്ടനാണ്. അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. അല്ലാതെ എനിക്കിത്ര കിട്ടിയെന്നോ അത്ര കിട്ടണമെന്നോ ഞാന്‍ ചിന്തിക്കാറില്ല.

'വിക്കറ്റ് കീപ്പറായി എന്‍റെ ടീമിലും അവൻ തന്നെ'; ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

അതുകൊണ്ട് തന്നെ 55 ലക്ഷത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഈ പണവും ഇല്ലാതിരുന്ന കാലത്തിലൂടെ കടന്നുവന്നവനാണ് ഞാന്‍. അതുകൊണ്ട് പണത്തിന്‍റെ മൂല്യം എനിക്കറിയാം. എങ്ങനെയാണ് എല്ലായ്പ്പോഴും ഡൗണ്‍ ടു എര്‍ത്തായി നില്‍ക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് അത് ലളിതമാണെന്നായിരുന്നു റിങ്കുവിന്‍റെ മറുപടി. നമ്മള്‍ ഇവിടേക്ക് വരുമ്പോഴും ഇവിടെനിന്ന് പോകുമ്പോഴും ഒന്നും കൊണ്ടുപോകുന്നില്ല. ഓരോരുത്തരുടെയും സമയം എപ്പോഴാണ് മാറിമറിയുക എന്ന് പറയാനാവില്ലല്ലോ എന്നും റിങ്കു ചോദിച്ചു. ടി20 ലോകകപ്പിനുള്ള റിസര്‍വ് ടീമിലുള്ള റിങ്കു ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios