റിസ്‌വാന്‍- അസം നിരാശപ്പെടുത്തി, ഏഴാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം; പാകിസ്ഥാനെതിരെ പരമ്പര

ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഡേവിഡ് മലാന്റെ 73 റണ്‍സാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.

England won t20 series against Pakistan after winning seventh T20

ലാഹോര്‍: പാകിസ്ഥാനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നിര്‍ണായകമായ ഏഴാം ടി20യില്‍ 67 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഡേവിഡ് മലാന്റെ 73 റണ്‍സാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇത്തവണ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ (1), ബാബര്‍ അസം (4) എന്നിവര്‍ നേരത്തെ പുറത്തായി. ഇതോടെ 1.2 ഓവറില്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് എന്നായി. അസമിനെ വോക്‌സ് ആദ്യം മടക്കി. തൊട്ടടുത്ത ഓവറില്‍ റിസ്‌വാനെ റീസെ ടോപ്‌ലിയും പുറത്താക്കി. പിന്നീടെത്തിയവരില്‍ ഷാന്‍ മസൂദ് (56) ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇഫ്തികര്‍ അഹമ്മദ് (19), ഖുഷ്ദില്‍ ഷാ (27) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. 

അടിയെന്നൊക്കെ പറഞ്ഞാല്‍ നല്ല ഗുവാഹത്തി അടി, മൂന്ന് വിക്കറ്റിന് 237 റണ്‍സ്! ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ്

ആസിഫ് അലി (7), മുഹമ്മദ് നവാസ് (9), മുഹമ്മദ് വസീം (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (1), മുഹമ്മദ് ഹസ്‌നൈന്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു. ഡേവിഡ് വില്ലി രണ്ട് വിക്കറ്റെടുത്തു. ടോപ്‌ലി, ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, പുറത്താവാതെ നിന്ന മലാനാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാരി ബ്രൂക്ക് (29 പന്തില്‍ 46) മികച്ച പിന്തുണ നല്‍കി. ഫിലിപ് സാള്‍ട്ട് (20), അലക്‌സ് ഹെയ്ല്‍സ് (18), ബെന്‍ ഡക്കറ്റ് (30) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് മലാന്റെ ഇന്നിംഗ്‌സ്. മലാന്‍- ബ്രൂക്ക് സഖ്യം 108 റണ്‍സ് കൂട്ടിചേര്‍ത്തു. മുഹമ്മദ് നവാസ് പാകിസ്ഥാന് വേണ്ടി ഒരു വിക്കറ്റ് വീഴ്ത്തി. മലാനാണ് മത്സരത്തിലെ താരം. ഹാരി ബ്രൂക്ക് പരമ്പരയിലെ താരമായി.

'ഓന്‍റെ അടികളിൽ ഏറ്റം ഏറ്റം പവറാർന്നൊരടി'; മുത്തുമണിയാണ് സൂര്യ, പിന്നിലാക്കിയത് കൊലകൊമ്പനെ!

Latest Videos
Follow Us:
Download App:
  • android
  • ios