വിടവാങ്ങല്‍ ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് ആന്‍ഡേഴ്സണ്‍, വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്
വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 40000 പന്തുകളെറിയുന്ന ആദ്യ പേസ് ബൗളറെന്ന ലോക റെക്കോര്‍ഡും കുറിച്ചു.
ലോര്‍ഡ്സ്: പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സന്‍റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്. 250 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന ബാറ്റിംഗ് തകര്‍ച്ചയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ വിന്‍ഡീസി് ഇനിയും 171 റണ്‍സ് കൂടി വേണം. രണ്ടാം ദിനത്തിലെ അവസാന പന്തില്‍ ജേസണ്‍ ഹോള്‍ഡറെ ഗുസ് അറ്റ്കിൻസണ്‍ പുറത്താക്കിയപ്പോള്‍ എട്ട് റണ്‍സുമായി ജോഷ്വ ഡിസില്‍വയാണ് ക്രീസില്‍.
ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(4), മികൈല്‍ ലൂയിസ്(14), കിര്‍ക് മക്കൻസി(0),അലിക് അതനാസെ(22), കാവെം ഹോഡ്ജ്(4), ജേസണ്‍ ഹോള്‍ഡര്‍(20) എന്നിവരടെ വിക്കറ്റുകളാണ് വിന്‍ഡീസിന് രണ്ടാം നഷ്ടമായത്. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 40000 പന്തുകളെറിയുന്ന ആദ്യ പേസ് ബൗളറെന്ന ലോക റെക്കോര്‍ഡും കുറിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ 50000 പന്തുകളെറിയുന്ന നാലാമത്തെ മാത്രം ബൗളറുമാണ് ആന്‍ഡേഴ്സണ്‍. മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ, ഷെയ്ന്‍ വോണ്‍ എന്നിവരാണ് ആന്‍ഡേഴ്സണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍മാരിലും നാലാമതാണ് ആന്‍ഡേഴ്സണ്‍. മുത്തയ്യ മുരളീധരന്‍(44039), അനില്‍ കുംബ്ലെ(40850), ഷെയ്ന്‍ വോണ്‍(40705) എന്നിവരാണ് ആന്‍ഡേഴ്സണ് മുന്നിലുള്ളവര്‍. ഇംഗ്ലണ്ട് ടീമിലെ സഹതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെക്കാള്‍ 6000 പന്തുകളാണ് ടെസ്റ്റ് കരിയറില്‍ ആന്‍ഡേഴ്സണ്‍ എറിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയെ(89) മറികടന്ന് ആന്‍ഡേഴ്സണ്‍(90) രണ്ടാം സ്ഥാനത്തെത്തി. 110 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഗ്ലെന്‍ മക്‌ഗ്രാത്താണ് വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.
നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 371 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്(73) ഒലി പോപ്പ്(57), ജോ റൂട്ട്(68), ഹാരി ബ്രൂക്ക്(50),, സാക്ക് ക്രോളി(76) ടോപ് സ്കോററായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക