സ്റ്റീവന്‍ സ്മിത്തിന് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറാണ് (16) ആദ്യം മടങ്ങിയത്. പത്ത് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് ട്രാവിസ് ഹെഡും (19) പവലിനയിലില്‍ തിരിച്ചെത്തി.

England need 281 runs to win against Australia in second ODI

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 281 റണ്‍സ് വിജയലക്ഷ്യം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയക്ക് സ്റ്റീവന്‍ സ്മിത്തിന്റെ (94) ഇന്നിംഗ്‌സാണ് ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഹേസല്‍വുഡിന്റെ കീഴിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറാണ് (16) ആദ്യം മടങ്ങിയത്. പത്ത് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് ട്രാവിസ് ഹെഡും (19) പവലിനയിലില്‍ തിരിച്ചെത്തി. മൂന്നാമനായി ക്രീസിലെത്തിയ സ്മിത്തി അഡ്‌ലെയ്ഡില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി. കൂട്ടിന് മര്‍നസ് ലബുഷെയ്‌നുമെത്തി. ഇരുവരും നാലാം വിക്കറ്റില്‍ 101 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ 55 പന്തില്‍ 58 റണ്‍സുമായി ലബുഷെയ്ന്‍ മടങ്ങി. നാല് ഫോറും ഒരു സിക്‌സും ഉള്‍പെടുന്നതായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്നെത്തിയ അലക്‌സ് ക്യാരി (0) ആദ്യ പന്തില്‍ മടങ്ങി. എന്നാല്‍ മിച്ചല്‍ മാര്‍ഷ് (59 പന്തില്‍ 50) ഒരിക്കല്‍കൂടി ഓസീസിന്റെ രക്ഷയ്‌ക്കെത്തി. സ്മിത്തിനൊപ്പം 90 റണ്‍സാണ് മാര്‍ഷ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെ മാര്‍കസ് സ്‌റ്റോയിനിസ് (13), മാര്‍ഷ് എന്നിവരും മടങ്ങി. 12 പന്തില്‍ പുറത്താവാതെ 18 റണ്‍സെടുത്ത അഷ്ടണ്‍ അഗറാണ് സ്‌കോര്‍ 280ലെത്തിച്ചത്.  മിച്ചല്‍ സ്റ്റാര്‍ക്കാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (0) പുറത്താവാതെ നിന്നു. ആദിലിന് പുറമെ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൊയീന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്.

പുകഞ്ഞ കൊള്ളി പുറത്ത്! ലോകകപ്പിന് ശേഷം പരിശീലന ക്യാംപില്‍ വരേണ്ട: ക്രിസ്റ്റ്യാനോയോട് മാഞ്ചസ്റ്റര്‍

Latest Videos
Follow Us:
Download App:
  • android
  • ios