പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍

ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടാവുകയായിരുന്നു. രണ്ടാം ദിനം രാവിലത്തെ സെഷനില്‍ നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയേൽ ജാർവിൻ എന്ന ജാര്‍വോ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി.

ENG v IND 4th Test Pitch invader Jarvo arrested after colliding with Jonny Bairstow

ഓവല്‍: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിനിടെ മൈതാനം കയ്യടക്കിയ ശല്യക്കാരന്‍ ആരാധകന്‍ ജാര്‍വോ അറസ്റ്റില്‍. മൈതാനത്ത് വച്ച് ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോയെ ഇടിച്ചതിന് പിന്നാലെയാണ് താരത്തെ അറസ്റ്റ് ചെയ്തത് എന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. പരമ്പരയിലെ മുന്‍ മത്സരങ്ങളിലും മൈതാനത്തിറങ്ങി ഇയാള്‍ കളി തടസപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് ഒരു താരത്തിന് നേരെ തിരിയുന്നത്. ഇംഗ്ലീഷ് സ്റ്റേഡിയങ്ങളിലെ സുരക്ഷാ വീഴ്‌ചയില്‍ വിമര്‍ശനം ശക്തമാണ്. 

ENG v IND 4th Test Pitch invader Jarvo arrested after colliding with Jonny Bairstow

ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടാവുകയായിരുന്നു. രണ്ടാം ദിനം രാവിലത്തെ സെഷന്‍ നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയേൽ ജാർവിൻ എന്ന ജാര്‍വോ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി. താരങ്ങളുടെ ജേഴ്‌സിക്ക് സമാനമായ വസ്‌ത്രം ധരിച്ചാണ് ജാർവോ അപ്രതീക്ഷിതമായി പിച്ചിന് അടുത്തേക്ക് എത്തിയത്. ഓടിയെത്തിയ ഇയാൾ ജോണി ബെയർ‍സ്റ്റോയെ ഇടിക്കുകയും ചെയ്തു. പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ജാർവോയെ പിടികൂടി പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ലോർഡ്സിലും ലീഡ്സിലും സമാനമായ രീതിയിൽ ഇയാൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ഇതിന് പിന്നാലെ യോർക്‌ഷെയർ കൗണ്ടി, ലീ‍ഡ്സ് സ്റ്റേഡിയത്തിൽ ജാർവോയ്‌ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. എന്നിട്ടും ഓവലിലെ ഗാലറിയില്‍ ഇടംപിടിച്ച താരം മൈതാനത്തിറങ്ങി പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നു. ജാര്‍വോ കസ്റ്റഡിയില്‍ തുടരുമെന്ന് ലണ്ടന്‍ പൊലീസ് അറിയിച്ചു. ജാര്‍വോയുടെ കടന്നുകയറ്റം തന്‍റെ ഏകാഗ്രത നശിപ്പിച്ചുവെന്ന് ഇംഗ്ലീഷ് ടോപ്‌ സ്‌കോറര്‍ ഓലി പോപ്പ് മത്സര ശേഷം പറഞ്ഞു. 

ENG v IND 4th Test Pitch invader Jarvo arrested after colliding with Jonny Bairstow

രോഹിത്-രാഹുല്‍, ഇന്ത്യ പ്രതീക്ഷയില്‍

അതേസമയം ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. വിക്കറ്റ് നഷ്ടമാവാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 22 റൺസുമായി കെ എൽ രാഹുലും 20 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. 99 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോഴും 56 റൺസ് പിന്നിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 191 റൺസിനെതിരെ ഇംഗ്ലണ്ട് 290 റൺസാണെടുത്തത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios