ദുലീപ് ട്രോഫി: ശ്രേയസിന്‍റെ ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തക‍ർച്ച

ഇന്ത്യ ഡിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ ഡി ബാറ്റിംഗ് തകര്‍ച്ചയിലാണ്.

Duleep Trophy, India B vs India C, India A vs India D 12 September 2024 live updates, Sanju Samson

അനന്ത്പൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്‍റെിലെ രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിയുടെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് സ‍ഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു.

അതേസമയം, ഇന്ത്യ ഡിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ ഡി ബാറ്റിംഗ് തകര്‍ച്ചയിലാണ്. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി നാലു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സോടെ കുമാര്‍ കുശാഗ്രയും 11 റണ്ണുമായി ശാശ്വന്ത് റാവത്തുമാണ് ക്രീസില്‍. പ്രഥം സിംഗ്(7), മായങ്ക് അഗര്‍വാള്‍(7), തിലക് വര്‍മ(10), റിയാന്‍ പരാഗ്(37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എക്ക് നഷ്ടമായത്. ഇന്ത്യ ഡിക്കായി വിദ്വത് കവരെപ്പ രണ്ട് വിക്കറ്റെടുത്തു.

15ൽ നിന്ന് 51ല്‍ എത്തിയത് വെറും 7 പന്തില്‍; സാം കറനെ തൂക്കിയടിച്ച് ട്രാവിസ് ഹെഡ്

മറ്റൊരു മത്സരത്തില്‍ ഇന്ത്യ ബിയെ നേരിടുന്ന ഇന്ത്യ സിക്ക് മികച്ച തുടക്കം ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ സി വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെടുത്തിട്ടുണ്ട്. 39 റണ്‍സുമായി സായ് സുദര്‍ശനും 35 റണ്‍സോടെ രജത് പാടീദാറും ക്രീസില്‍. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്(4) പരിക്കേറ്റ് മടങ്ങിയത് ഇന്ത്യ സിക്ക് തുടക്കത്തിലെ തിരിച്ചടിയായി. ഇഷാന്‍ കിഷനും മലയാളി പേസര്‍ സന്ദീപ് വാര്യരും ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ഇന്ത്യ ബിയുടെ പ്ലേയിംഗ് ഇളവനില്‍ സര്‍ഫറാസ് ഖാൻ തുടര്‍ന്നപ്പോള്‍ റിങ്കു സിംഗും ടീമിലെത്തി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ സര്‍ഫറാസ് സ്ഥാനം പിടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios