Asianet News MalayalamAsianet News Malayalam

അവനെ 18 കോടി കൊടുത്ത് നിലനിർത്തേണ്ട കാര്യമില്ല, രാജസ്ഥാൻ നിലനിർത്തേണ്ട 5 താരങ്ങളുടെ ലിസ്റ്റുമായി മുൻ താരം

നാലാമതായി നിലനിര്‍ത്തുന്ന താരത്തിന് വീണ്ടും 18 കോടി കൊടുക്കേണ്ടിവരുമെന്നതിനാല്‍ അത് മിക്കവാറും റിയാന്‍ പരാഗായിരിക്കാനാണ് സാധ്യത

Don't retain Riyan Parag for 18 crores says Aakash Chopra to Rajasthan Royals
Author
First Published Oct 8, 2024, 1:49 PM IST | Last Updated Oct 8, 2024, 1:49 PM IST

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. അതിന് മുമ്പെ ആരെ കൊള്ളണം ആരെ തള്ളണ്ണമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ടീമുകള്‍ ഇപ്പോള്‍. രാജസ്ഥാന്‍ റോയൽസ് ആരൊക്കെയാവും നിലനിര്‍ത്തുക എന്നകാര്യത്തില്‍ മലയാളി ആരാധകരും ആകാംകഷയിലാണ്. ഒന്നാമനായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരം ക്യപ്റ്റൻ സഞ്ജു സാംസണായിരിക്കുമോ എന്നാണ് മലയാളികളുടെ ആകാംക്ഷ. എന്നാല്‍ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഓപ്പണര്‍ ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. എന്നാല്‍ ഒന്നാം പേരുകാരനായി 18 കോടി നല്‍കി രാജസ്ഥാന്‍ സഞ്ജുവിനെയാണോ ജോസ് ബട്‌ലറെയാണോ നിലനിര്‍ത്തുക എന്നാണ് കണ്ടറിയേണ്ടത്. ബട്‌ലര്‍ക്ക് 18 കോടി നല്‍കിയാല്‍ രണ്ടാം പേരുകാരനായിട്ടാണ് നിലനിര്‍ത്തുന്നതെങ്കില്‍ സഞ്ജുവിന് 14 കോടിയെ ലഭിക്കു. മൂന്നാം പേരുകാരനായി നിലനിര്‍ത്തുന്ന താരമായാല്‍ യശസ്വിക്ക് 11 കോടിയും കിട്ടും.

സഞ്ജു തന്നെ ഓപ്പണർ, പക്ഷെ ടീമിൽ ഒരു മാറ്റമുറപ്പ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

നാലാമതായി നിലനിര്‍ത്തുന്ന താരത്തിന് വീണ്ടും 18 കോടി കൊടുക്കേണ്ടിവരുമെന്നതിനാല്‍ അത് മിക്കവാറും റിയാന്‍ പരാഗായിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. എന്നാല്‍ റിയാൻ പരാഗിന് 18 കോടി കൊടുക്കുന്നതിനെക്കാള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി വിളിച്ചെടുക്കുന്നതാകും ഉചിതമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഒന്നുകില്‍ സഞ്ജുവിനെ 18 കോടി നല്‍കി ഒന്നാം പേരുകാരനായി നിലനിര്‍ത്തുക. അല്ലെങ്കില്‍ സ‍ഞ്ജുവിനെ 18 കോടി നല്‍കി നാലാം പേരുകരാനായി നിലനിര്‍ത്തുക എന്നതാകും ബുദ്ധിപരമായ തീരുമാനം.

വിരമിച്ചിട്ട് 5 വർഷം, ദക്ഷിണാഫ്രിക്കക്കായി വീണ്ടും ഗ്രൗണ്ടിലിറങ്ങി മിന്നി ഡ‍ുമിനി; ഇതെന്ത് മറിമായമെന്ന് ആരാധകർ

രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട മറ്റൊരു കളിക്കാരന്‍ ധ്രുവ് ജുറെല്‍ ആണെന്നും ആകാശ് ചോപ്ര പറഞ്ഞു. രാജസ്ഥാനിലും ഇന്ത്യൻ ടീമിലും ധ്രുവ് ജുറെലിന് വലിയ ഭാവിയുണ്ട്. വെടിച്ചില്ല് കളിക്കാരനാണ് അവന്‍. രാജസ്ഥാനില്‍ ബാറ്റിംഗിന് അധികം അവസരം കിട്ടിയിട്ടില്ലെന്നേയുള്ളു. ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍ ധ്രുവ് ജുറെല്‍ എന്നിവരെ നിലനിര്‍ത്തിയാല്‍ രണ്ട് കളിക്കാരെ ആര്‍ടിഎം വഴി സ്വന്തമാക്കാന്‍ രാജസ്ഥാന് കഴിയും. യുസ്‌വേന്ദ്ര ചാഹലിനെയും റിയാന്‍ പരാഗിനെയും ആര്‍ടിഎമ്മിലൂടെ ടീമിലെടുക്കുന്നതാകും രാജസ്ഥാന് ഗുണകരമാകുകയെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. പേസര്‍ സന്ദീപ് ശര്‍മയെ നാലു കോടി നല്‍കി അണ്‍ ക്യാപ്ഡ് പ്ലേയറായി രാജസ്ഥാന്‍ നിലനിര്‍ത്താനാവുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios