ആഹാ...സാക്ഷാൽ മെസി ചെയ്യുമോ ഇതുപോലെ, തടയാൻ നോക്കിയവരെയെല്ലാം ഡ്രിബിള്‍ ചെയ്ത് സ്റ്റേഡിയത്തിലിറങ്ങിയ നായ
നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഒഫീഷ്യല്‍സുമെല്ലാം തടയാന്‍ ശ്രമിച്ചിട്ടും അവര്‍ക്കൊന്നും പിടി കൊടുക്കാതെ വീണിട്ടും എഴുന്നേറ്റ് ഓടിയാണ് നായ ഗ്രൗണ്ടിലിറങ്ങിയത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ നായ അല്‍പനേരം കളി തടസപ്പെടുത്തിയിരുന്നു. നായ ഗ്രൗണ്ടിലൂടെ ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രചരിക്കുന്നൊരു വീഡിയോ കണ്ടാല്‍ എതിരാളികളെ ഡ്രിബിള്‍ ചെയ്ത് വട്ടം കറക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസി പോലും അന്തം വിടും.
കാരണം, നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഒഫീഷ്യല്‍സുമെല്ലാം തടയാന്‍ ശ്രമിച്ചിട്ടും അവര്‍ക്കൊന്നും പിടി കൊടുക്കാതെ വീണിട്ടും എഴുന്നേറ്റ് ഓടിയാണ് നായ ഗ്രൗണ്ടിലിറങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരെയെല്ലാം കബളിപ്പിച്ച് നായ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന വീഡിയോക്ക് മെസിയുടെ ഗോള്‍ അടി വീഡിയോയുടെ കമന്‍ററിയും കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്.
ഇന്നലെ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈ ആറ് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ തുടക്കത്തില്‍ 30-2ലേക്ക് വീണെങ്കിലും രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടിലൂടെ മുംബൈയെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു.
The dog beat every possible security yesterday night to enter the Narendra Modi Stadium. 😂pic.twitter.com/r12N5EhJMa
— Mufaddal Vohra (@mufaddal_vohra) March 25, 2024
സ്കോര്‍ 100 കടന്നതിന് പിന്നാലെ 13-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ മുംബൈക്ക് അവസാന ഓവറില്‍ ഏഴോവറില്‍ ജയിക്കാന്‍ 60 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെ നേടാനായുള്ളു. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെ കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും ആദ്യ മത്സരമായിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക