രോഹിത്തിന് ശേഷം അവരിലൊരാള്‍ ഇന്ത്യയെ നയിക്കട്ടെ! രണ്ട് താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ പന്ത് ഇന്ത്യയുടെ നായകനായി.

dinesh karthik on india future captains and more

ചെന്നൈ: രോഹിത് ശര്‍മയ്ക്ക് പകരം ശേഷം ആര്‍ ഇന്ത്യയെ നയിക്കുമെന്നുള്ള ചോദ്യം പ്രസക്തമാണ്. ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്നുണ്ട്. ടി20യില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും നയിക്കാനൊന്നും സൂര്യകുമാര്‍ ഏല്‍പ്പിച്ചേക്കില്ല. ടെസ്റ്റ് ടീമില്‍ അംഗം പോലുമല്ല സൂര്യ. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള രണ്ട് പേരെ പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്.

റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പേരുകളാണ് കാര്‍ത്തിക് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രണ്ട് പേരും ഐപിഎല്‍ നായകന്മാരാണ്. ഇന്ത്യന്‍ ടീമിനെ നയിച്ചുള്ള പരിചയവും ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യരാണ് ഇരുവരും.'' കാര്‍ത്തിക് പറഞ്ഞു. ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ ടി20 പരമ്പരയിലാണ് ഗില്‍ നായകനാവുന്നത്. പരമ്പര ഇന്ത്യ 4-1ന് വിജയിക്കുകയും ചെയ്തു. ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ആ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. സീസണില്‍ എട്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്.

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ പന്ത് ഇന്ത്യയുടെ നായകനായി. എന്നാല്‍ ടീം 2-3ന് പരാജയപ്പെട്ടു. 2021ലെ ഐപിഎല്ലില്‍ ഡല്‍ഹിയെ പ്ലേ ഓഫ് കടത്താന്‍ കഴിഞ്ഞതാണ് പന്തിന്റെ ക്യാപ്റ്റന്‍സിലുള്ള മികച്ച നേട്ടം.

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ടെന്ന് ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞു. ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios