'അവര്‍ രണ്ടുപേരും ഫിനിഷര്‍മാരായി ഇറങ്ങിയാഷൽ ഇന്ത്യ വേറെ ലെലവലാകും'; താരങ്ങളുടെ പേരുമായി ദിനേശ് കാര്‍ത്തിക്
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യയുടെ ഫിനിഷര്‍മാരാവേണ്ട കളിക്കാരുടെ പേരുമായി ദിനേശ് കാര്‍ത്തിക്.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുകയാണിന്ന്. ക്യാപ്റ്റന്‍ രോഹിത് ശര്‍മും വിരാട് കോലിയും ടി20യില്‍ നിന്ന് വിരമിക്കുകയും യുവതാരങ്ങളായ യശസ്വി ജയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിക്കുകയും ചെയ്തതിനാല്‍ ഐപിഎല്ലില്‍ മിന്നിയ നിരവധി താരങ്ങളുമായാണ് സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടി20 പരമ്പരക്കിറങ്ങുന്നത്.
ഇതിനിടെ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും 2026ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ ഫിനിഷര്‍മാരാവേണ്ട താരങ്ങളുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ദിനേശ് കാര്‍ത്തിക്. ഫിനിഷര്‍മാരുടെ റോളിലേക്ക് ഞാന്‍ രണ്ട് താരങ്ങളെയാണ് കാണുന്നത്. ഒന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിലായിരുന്നപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായാണ് പണ്ഡ്യ ഇറങ്ങിയിരുന്നതെങ്കിലും ഇന്ത്യക്കായി കളിക്കുമ്പോള്‍ ഫിനിഷറായി ഇറങ്ങുന്നതാണ് നല്ലതെന്ന് ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം; തുറന്നു പറഞ്ഞ് രോഹിത് ശർമ
ഫിനിഷറെന്ന നിലയില്‍ പാണ്ഡ്യ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഫിനിഷര്‍ റോളില്‍ കളിക്കേണ്ട രണ്ടാമത്തെ താരം റിയാന്‍ പരാഗ് ആണ്. ഇവര്‍ രണ്ടുപേരും ഇന്ത്യയുടെ ഫിനിഷര്‍മാരായാല്‍ ടീം വേറെ ലെവലാകും. ബാറ്റ് സ്പീഡ് ആണ് ഒരു ഫിനിഷര്‍ക്ക് വേണ്ട എറ്റവും വലിയ ഗുണങ്ങളിലൊന്ന്. അത് പരാഗിന് വേണ്ടുവോളമുണ്ട്. ഇതിനെല്ലാം പുറമെ ഇരുവരും യഥാര്‍ത്ഥ ഓൾ റൗണ്ടര്‍മാരുമാണെന്നും കാര്‍ത്തിക് പറഞ്ഞു.
സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയ പരാഗ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുളള ടീമിലും ഇടം നേടിയിട്ടുണ്ട്. ശിവം ദുബെ പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ന് ആദ്യ ടി20യില്‍ പരാഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ചശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയുംട ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ പേസ് വിസ്മയം മായങ്ക് യാദവായിരിക്കും ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനിടയുള്ള മറ്റൊരു താരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക