നിരാശ വേണ്ട, നിങ്ങള്‍ ഒരുപാട് കാലം ഇന്ത്യക്കായി കളിക്കും; ഋഷഭ് പന്തിനോട് ദിനേശ് കാര്‍ത്തിക്ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ പ്രതിഭയാണ് ഋഷഭ് പന്ത്. അയാള്‍ ഇന്ത്യക്കുവേണ്ടി ഒരുപാട് കാലം  കളിക്കും. പന്ത് മാത്രമല്ല, പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമെല്ലാം അപുര്‍വ പ്രതിഭാസങ്ങളാണ്.

Dinesh Karthik advice to Rishabh Pant

കൊല്‍ക്കത്ത: ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കയതില്‍ നിരാശപ്പെടേണ്ടെന്ന് യുവതാരം ഋഷഭ് പന്തിനോട് ദിനേശ് കാര്‍ത്തിക്ക്. ഋഷഭ് പന്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിലും നിരാശനാവുമായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. ടീമില്‍ ചിലര്‍ക്ക് സ്ഥാനം ലഭിക്കും, ചിലര്‍ക്ക് ലഭിക്കില്ല. ജീവിതം എപ്പോഴും അങ്ങനെയാണ്. അതില്‍ നിരാശപ്പെട്ടിരുന്നിട്ട് കാര്യമില്ല. ഒരു ക്രിക്കറ്ററുടെ ജീവിതത്തില്‍ ഇതെല്ലാം സാധാരണമാണ്. ഇപ്പോള്‍ തനിക്ക് ലഭിച്ച അവസരം ഭംഗിയായി വിനിയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ പ്രതിഭയാണ് ഋഷഭ് പന്ത്. അയാള്‍ ഇന്ത്യക്കുവേണ്ടി ഒരുപാട് കാലം കളിക്കും. പന്ത് മാത്രമല്ല, പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമെല്ലാം അപുര്‍വ പ്രതിഭാസങ്ങളാണ്. ഇവരുടെയൊക്കെ ഐപിഎല്ലിലെ പ്രകടനം തന്നെ അതിന് തെളിവാണ്. ലോകകപ്പിനുശേഷം ഞാന്‍ പന്തുമായി ലോകകപ്പിലെ അനുഭവങ്ങള്‍ പങ്കുവെക്കും. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിക്കുന്നു. കാര്യങ്ങളെ പോസറ്റീവ് ആയി കാണുന്ന കളിക്കാരനാണ് ഋഷഭ് പന്തെന്നും കാര്‍ത്തിക് പറഞ്ഞു.

ലോകകപ്പ് ടീം സെലക്ഷന്‍ ദിവസം ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ സെലക്ഷനെക്കുറിച്ച് അധികം ചിന്തിച്ചില്ല. ചെന്നൈക്കെതിരെ മത്സരം കളിക്കാനുണ്ടായിരുന്നു. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചെങ്കിലും ധോണിക്ക് പരിക്കേറ്റാല്‍ മാത്രമെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടിമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂവെന്ന് കാര്‍ത്തിക് പറഞ്ഞു. ബാറ്റ്സ്മാനെന്ന നിലയിലും തനിക്ക് ടീമില്‍ കളിക്കാനാവുമെന്നും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് കളിക്കുകയാണ് തന്റെ കടമയെന്നും കാര്‍ത്തിക് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios