ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ധ്രുവ് ജുറല്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ താരത്തിന് അപൂര്‍വ നേട്ടം

2004ല്‍ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുമ്പോഴാണ് ധോണി നേട്ടം കൈവരിച്ചത്. 23കാരനായ ജുറെല്‍ ആദ്യ ഇന്നിംഗ്സില്‍ ഒരു ക്യാച്ച് എടുത്തിരുന്നു.

dhruv jurel equalls with ms dhoni for a rare record

ബംഗളൂരു: ഇതിഹാസ നായകന്‍ വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ ദുലീപ് ട്രോഫി റെക്കോര്‍ഡിനൊപ്പമെത്തി ധ്രുവ് ജുറല്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് വേണ്ടിയാണ് ജുറല്‍ കളിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിക്കെതിരെ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ജുറലിന് സാധിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഏഴ് ക്യാച്ചുകള്‍ ജുറല്‍ സ്വന്തമാക്കി. ദുലീപ് ട്രോഫി ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ജുറല്‍. മുമ്പ് ധോണിയും ഏഴ് ക്യാച്ചുകള്‍ സ്വന്തമാക്കി.

2004ല്‍ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുമ്പോഴാണ് ധോണി നേട്ടം കൈവരിച്ചത്. 23കാരനായ ജുറെല്‍ ആദ്യ ഇന്നിംഗ്സില്‍ ഒരു ക്യാച്ച് എടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജയ്‌സ്വാള്‍, അഭിമന്യൂ ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍, നിതീഷ് റെഡ്ഡി എന്നിവരുടെ നിര്‍ണായക ക്യാച്ചുകള്‍ അദ്ദേഹം പിടിച്ചെടുത്തു. വാലറ്റത്ത് സായ് കിഷോര്‍, നവദീപ് സൈനി എന്നിവരുടെ ക്യാച്ചും ജുറലെടുത്തു. നേരത്തെ, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ താരമാണ് ജുറല്‍. ആദ്യ മത്സരത്തില്‍ 90 റണ്‍സ് നേടി താരം. മൂന്ന് ടെസ്റ്റുകളിലായി നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 190 റണ്‍സ് നേടിയ ജൂറല്‍ അരങ്ങേറ്റ പരമ്പരയില്‍ വലിയ സ്വാധീനം ചെലുത്തി.

ദുലീപ് ട്രോഫി: ഇന്ത്യ എയ്ക്ക് തോല്‍വി, ഗില്‍ നിരാശപ്പെടുത്തി! ഇന്ത്യ ബിയുടെ ജയം 76 റണ്‍സിന്

ദുലീപ് ട്രോഫിയില്‍ ബാറ്റിംഗില്‍ പരാജയമായിരുന്നു ജുറല്‍. ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സിന് പുറത്തായ ജുറല്‍ രണ്ടാം ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിത്തില്‍ 76 റണ്‍സിനായിരുന്നു ഇന്ത്യ ബിയുടെ ജയം. 275 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ എ 198ന് എല്ലാവരും പുറത്താവുകയായിരുന്നു. 57 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ യഷ് ദയാലാണ് ഇന്ത്യ എയെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ ബി 321, 184 & ഇന്ത്യ എ 231, 198.

Latest Videos
Follow Us:
Download App:
  • android
  • ios