ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: നയിക്കുന്നത് സഞ്ജുവോ, ധവാനോ? ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന സാഹചര്യത്തിലാണ് പുതിയ് ക്യാപ്റ്റനെ തേടുന്നത്.
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 തുടങ്ങുന്നതിന് മുമ്പ് ടീം പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഒക്ടോബര്‍ആറിന് ലഖ്‌നൗ ഏകനാ സറ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയര്‍ താരം ശിഖര്‍ ധവാനോ അല്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണോ ഇന്ത്യയുടെ ക്യാപ്റ്റനായേക്കും.
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന സാഹചര്യത്തിലാണ് പുതിയ് ക്യാപ്റ്റനെ തേടുന്നത്. ഏകദിന പരമ്പര തുടങ്ങുന്ന ദിവസം തന്നെയാണ് ഇന്ത്യന്‍ ടീമും യാത്ര തിരിക്കുന്നത്. ഇടക്കാലത്ത് ക്യാപ്റ്റന്മായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരും ലോകകപ്പിനുള്ള സംഘത്തിലുണ്ട്.
സീനിയല്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയപ്പോഴെല്ലാം ധവാനായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. അടുത്തകാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധവാനായിരുന്നു ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. ന്യൂസില്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു നയിച്ച ഇന്ത്യ 3-0ത്തിന് പരമ്പര തൂത്തുവാരിയിരുന്നു. എന്നാല്‍ ധവാന് നറുക്ക് വീഴാനാണ് സാധ്യത കൂടുതല്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. രണ്ടും മൂന്നും ഏകദിനം ഒമ്പത്, 11 തിയ്യതികളില്‍ റാഞ്ചിയിലും ദില്ലിയിലുമായി നടക്കും. അതേസമയം, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുല്‍ ദ്രാവിഡ് കൊവിഡ് പൊസിറ്റീവായപ്പോള്‍ ലക്ഷ്മണിനെ ഇടക്കാല കോച്ചുമാക്കിയിരുന്നു.
വളഞ്ഞുപുളഞ്ഞ് വലയിലേക്ക്; പിഎസ്ജിക്കായി ആദ്യ ഫ്രീകിക്ക് ഗോളുമായി മെസി- വീഡിയോ കാണാം
ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഏകദിന പരമ്പര അവസാനിക്കാന്‍ കാത്തിരിക്കുകയാണ് സെലക്റ്റര്‍മാര്‍. കിവീസിനെതിരെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, പൃഥ്വി ഷാ, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, രജത് പടിധാര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.