പെര്‍ത്ത് ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിലെത്തുക മലയാളി താരം; റുതുരാജും സായ് സുദര്‍ശനും നാട്ടിലേക്ക് മടങ്ങി

സെലക്ടര്‍മാരുമായി ആലോചിച്ചശേഷമാണ് പടിക്കലിനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്.

Devdutt Padikkal To play Perth test vs Australia, Won't sent Shami to Australia now: Report

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി ഇറങ്ങുമെന്ന് സൂചന. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ അനൗദ്യോഗിക ടെസ്റ്റ് കളിക്കാനെത്തിയ പടിക്കലിനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, എ ടീമിന്‍റെ ഭാഗമായി ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന റുതുരാജ് ഗെയ്ക്‌വാദും സായ് സുദര്‍ശനും ഇന്ത്യയിലേക്ക് മടങ്ങി.

സെലക്ടര്‍മാരുമായി ആലോചിച്ചശേഷമാണ് പടിക്കലിനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ ദേവ്ദത്ത് പടിക്കല്‍ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിലും തിളങ്ങിയിരുന്നു. ശുഭ്മാന്‍ ഗില്ലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അഭാവത്തില്‍ പെര്‍ത്തില്‍ 22ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ പടിക്കലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

ശ്രേയസ് അയ്യർ നായകന്‍, പൃഥ്വി ഷാ തിരിച്ചെത്തി, സൂര്യകുമാര്‍ ടീമിലില്ല; മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമായി

പെര്‍ത്തില്‍ നടന്ന ത്രിദിന പരിശീലന മത്സരത്തിനിടെ കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സര്‍ഫറാസ് ഖാനും പരിക്കേല്‍ക്കുകയും രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കാനുണ്ടാവില്ലെന്ന് ഉറപ്പാകുകയും ചെയ്തോടെയാണ് പടിക്കലിനെ ബാക്ക് അപ്പായി ഓസ്ട്രേലിയയില്‍ നിലനിര്‍ത്താൻ തീരുമാനിച്ചത്. അതേസമയം, ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം  രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ഷമിയെ തിരക്കിട്ട് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് സെലക്ടര്‍മാരുടെ തീരുമാനം.

യശസ്വി ജയ്സ്വാളോ ശുഭ്മാന്‍ ഗില്ലോ ഒന്നുല്ല, ടെസ്റ്റില്‍ വിരാട് കോലിയുടെ പിന്‍ഗാമിയുടെ പേരുമായി സൗരവ് ഗാംഗുലി

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദിന ലോകകപ്പ് കളിച്ചശേഷം പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനായി 40 ഓവറിലധികം പന്തെറിഞ്ഞ് മാച്ച് ഫിറ്റ്നെസ് തെളിയിച്ചിരുന്നു. മധ്യപ്രദേശിനതിരെ ഏഴ് വിക്കറ്റെടുത്ത ഷമി 36 റണ്‍സടിച്ച് ബാറ്റിംഗിലും തിളങ്ങിയിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ 22ന് പെര്‍ത്തില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios