ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകൻ, ക്യാപ്റ്റനായി വിരമിക്കാൻ ഡീന്‍ എല്‍ഗാര്‍
ആദ്യ ടെസ്റ്റില്‍ ബാവുമ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഗ്രൗണ്ടിലിറങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനും ബാവുമ ഇറങ്ങിയില്ല. ഇതോടെ ആദ്യ ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ബാവുമയുടെ പേരായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് എല്‍ഗാര്‍ തന്നെയായിരുന്നു.
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ നയിക്കും. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ടെംബാ ബാവുമക്ക് പകരമാണ് മുന്‍ നായകനായ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനാവുന്നത്. കേപ്ടൗണ്‍ ടെസ്റ്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ള എല്‍ഗാറിന് കരിയറിലെ അവസാന ടെസ്റ്റില്‍ ടീമിനെ നയിക്കാനുള്ള നിയോഗം കൂടിയാണ് അപ്രതീക്ഷിതമായി ലഭിച്ചത്.
ആദ്യ ടെസ്റ്റില്‍ ബാവുമ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഗ്രൗണ്ടിലിറങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനും ബാവുമ ഇറങ്ങിയില്ല. ഇതോടെ ആദ്യ ടെസ്റ്റിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ബാവുമയുടെ പേരായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് എല്‍ഗാര്‍ തന്നെയായിരുന്നു. പരിക്ക് ഭേദമാകാത്തതിനാൽ ബാവുമയെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതോടെയാണ് എല്‍ഗാറിനെ അവസാന ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കയുടെ നായകനായി തെരഞ്ഞെടുത്തത്.
ടെസ്റ്റ് ടീമില്‍ അവന്‍റെ സ്ഥാനം ഇളകി തുടങ്ങി, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക്
ആദ്യ ടെസ്റ്റില്‍ 185 റണ്‍സുമായി ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത് എല്‍ഗാറിന്‍റെ ബാറ്റിംഗായിരുന്നു. ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും എല്‍ഗാര്‍ തന്നെയായിരുന്നു. ബാവുമക്ക് പകരം സുബൈര്‍ ഹംസയാണ് രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടിയത്.
ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന എല്‍ഗാറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-1ന് തോല്‍പ്പിച്ച് പരമ്പര നേടിയത്. ദക്ഷിണാഫ്രിക്കക്കായി 85 ടെസ്റ്റുകളില്‍ കളിച്ച 36കാരനായ എല്‍ഗാര്‍ 14 സെഞ്ചുറിയും 23 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5331 റണ്‍സ് നേടിയിട്ടുണ്ട്. 2017ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ അഭാവത്തിലാണ് എല്‍ഗാര്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ നായകനായത്. 2021ല്‍ ക്വിന്‍റണ്‍ ഡി കോക്കിന് പകരമാണ് എല്‍ഗാര്‍ ആദ്യമായി ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായത്.
'അവര്‍ ഒന്നും ജയിച്ചിട്ടില്ല', ഇന്ത്യൻ ടീം ഒരിക്കലും പ്രതീക്ഷക്കൊത്ത് ഉയരാത്തവരെന്ന് മൈക്കല്‍ വോണ്‍
ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, സുബൈര്‍ ഹംസ, കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ, മാർക്കോ യാൻസൻ, ജെറാൾഡ് കോട്സി, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, വിയാസ്റ്റാൻ എങ്കിഡി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക