ലോകകപ്പിന് തൊട്ടു മുമ്പ് ശ്രീലങ്കൻ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങി ക്യാപ്റ്റൻ ദാസുന്‍ ഷനക
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയതാണ് ഷനകയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും വ്യക്തമല്ല. തോല്‍വിക്ക് പിന്നാലെ ഷനക ലങ്കന്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചതിനൊപ്പം ലങ്കന്‍ ആരാധകരെ നിരാശരാക്കിയതില്‍ വിഷമമുണ്ടെന്നും ഷനക വ്യക്തമാക്കിയിരുന്നു.
കൊളംബോ: ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ക്യാപ്റ്റന്‍ ദാസുന്‍ ഷനക. ലോകകപ്പിന് മുമ്പ് ഷനക ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ഷനക എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നത് എന്ന് വ്യക്തമല്ല.
2022ലെ ഏഷ്യാ കപ്പില്‍ ലങ്കയെ ചാമ്പ്യന്‍മാരാക്കുകയും ഈ വര്‍ഷം ലങ്കയെ ഫൈനലിലെത്തിക്കുകയും ചെയ്ത ഷനക ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീമിനെ ചാമ്പ്യന്‍മാരുമാക്കിയിരുന്നു. ഷനകക്ക് കീഴില്‍ 37 മത്സരങ്ങളില്‍ ഇതുവരെ കളിച്ച ശ്രീലങ്ക 23 എണ്ണം ജയിച്ചു 14 എണ്ണത്തില്‍ തോറ്റു. ലങ്കന്‍ ക്യാപ്റ്റനെന്ന നിലയില്‍ 60.5 എന്ന മികച്ച വിജയശതമാനവും ഷനകക്ക് ഉണ്ട്. മീഡിയം പേസറും വെടിക്കെട്ട് ബാറ്ററുമായ ഷനകക്ക് ഏഷ്യാ കപ്പില്‍ മികവ് കാട്ടാനായിരുന്നില്ല.
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയതാണ് ഷനകയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും വ്യക്തമല്ല. തോല്‍വിക്ക് പിന്നാലെ ഷനക ലങ്കന്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചതിനൊപ്പം ലങ്കന്‍ ആരാധകരെ നിരാശരാക്കിയതില്‍ വിഷമമുണ്ടെന്നും ഷനക വ്യക്തമാക്കിയിരുന്നു.
ചാഹല്‍ ഇല്ലെങ്കിലും ലോകകപ്പിന് ഭാര്യ ധനശ്രീ ഉണ്ടാകും, ലോകകപ്പ് ഗാനം ഐസിസി ഇന്ന് പുറത്തിറക്കും
ഞായറാഴ്ച കൊളംബോയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക