'വസീം അക്രമോ മക്‌ഗ്രാത്തോ അല്ല, ഞാൻ കണ്ട ഏറ്റവും മികച്ച പേസ് ബൗളർ ആ ഇന്ത്യൻ താരം'; തുറന്നു പറഞ്ഞ് ഡാരൻ ലീമാൻ
ഒരുപക്ഷെ 2013-2014 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണുശേഷം ഒരു പേസ് ബൗളര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ലീമാന്‍.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യൻ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഒരു ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായിരുന്ന ഡാരന്‍ ലീമാന്‍. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ലീമാന്‍ താന്‍ കണ്ട ഏറ്റവും മികച്ച പേസറെന്ന് വിശേഷിപ്പിച്ചത്.
താന്‍ ജീവത്തില്‍ ഇന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ച പേസര്‍ എന്നാണ് ബുമ്രയെ ലീമാന്‍ വിശേഷിപ്പിച്ചത്. രോഹിത് ശര്‍മയുടെ പിന്‍ഗാമായായി ബുമ്ര ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവുമെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും ലീമാന്‍ പിടിഐയോട് പറഞ്ഞു.
1999ലെയും 2003ലെയും ഓസ്ട്രേലിയയുടെ ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് ലീമാൻ. ഞാന്‍ വസീം അക്രത്തിന്‍റെയപം ഗ്ലെന്‍ മക്‌ഗ്രാത്തിന്‍റെയുമെല്ലാം ബൗളിംഗ് കാണുകയും നേരിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പരമ്പരയില്‍ ഇവര്‍ക്കാർക്കും ഉണ്ടാക്കാന്‍ കഴിയാത്ത പ്രഭാവമാണ് ജസ്പ്രീത് ബുമ്ര ഈ പരമ്പരയില്‍ സൃഷ്ടിച്ചത്. ഒരുപക്ഷെ 2013-2014 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണുശേഷം ഒരു പേസ് ബൗളര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ലീമാന്‍ പറഞ്ഞു.
ഈ പരമ്പരയില്‍ ഇതുവരെ 30 വിക്കറ്റുകള്‍ ബുമ്ര സ്വന്തമാക്കി എന്നു പറയുമ്പോള്‍ തന്നെ അവന്‍റെ പ്രഭാവം മനസിലാവും. അവന്‍ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തെക്കുറിച്ചും ലീമാന്‍ പ്രതികരിച്ചു.
'എനിക്ക് മതിയായി; ഇനിയും ഇത് തുടരാനാവില്ല', സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
ബൗളിംഗിന്‍റെ കാര്യത്തില്‍ തനിക്ക് ആശങ്കകളൊന്നുമില്ലെങ്കിലും ബാറ്റിംഗിന്‍റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ലീമാന്‍ പറഞ്ഞു. ബൗളിംഗില്‍ ലാന്‍സ് മോറിസ്, സേവിയര്‍ ബാര്‍ട്‌ലെറ്റ് തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങളുണ്ട്. സ്പിന്നര്‍മാരും കുഴപ്പമില്ല. പക്ഷെ ബാറ്റിംഗില്‍ എനിക്ക് കടുത്ത ആശങ്കയുണ്ട്. മഹാന്‍മാരായ താരങ്ങള്‍ വിരമിക്കുമ്പോള്‍ അവര്‍ക്ക് പകരം ആരെന്നത് വലിയ ചോദ്യമാണ്. ബൗളിംഗില്‍ സ്റ്റാര്‍ക്കും കമിന്‍സും അടുത്ത ആഷസ് പരമ്പര വരെയെങ്കിലും ടീമിന്‍റെ ബൗളിംഗ് കുന്തമുനകളായി തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലീമാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക