'അന്ന് ധോണി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍', വിരമിക്കല്‍ പ്രഖ്യാപനവുമായി ചെന്നൈ പേസര്‍
എനിക്കന്ന് 23-24 വയസെ പ്രായമുണ്ടായിരുന്നുള്ളു. ആ സമയം, നല്ല കായികക്ഷമതയുണഅടായിരുന്നു എനിക്ക്. അക്കാലത്ത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ചെന്നൈ ടീം നായകന്‍ കൂടിയായ ധോണി അവസരം നല്‍കിയിരുന്നെങ്കില്‍ തന്‍റെ കരിയര്‍ തന്നെ മാറിപ്പോകുമായിരുന്നുവെന്നും ഈശ്വര്‍ പാണ്ഡെ പറഞ്ഞു.
ലഖ്നൗ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ പേസര്‍ ഈശ്വര്‍ പാണ്ഡെ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈശ്വര്‍ പാണ്ഡെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ ചെന്നൈക്കായും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിനുമായി 25 മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ള ഈശ്വര്‍ പാണ്ഡെ 18 വിക്കറ്റെടുത്തിട്ടുണ്ട്.
കരിയറിലെ നല്ല കാലത്ത് ചെന്നൈക്കായി പന്തെറിഞ്ഞിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഒരു തവണയെങ്കിലും അവസരം നല്‍കിയിരുന്നെങ്കില്‍ തന്‍റെ കരിയര്‍ തന്നെ മാറിപ്പോവുമായിരുന്നുവെന്ന് ഈശ്വര്‍ പാണ്ഡെ ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ചിലര്‍ ഒരിക്കലെ വിരമിക്കൂ'; വിരാട് കോലിയെ ഉപദേശിച്ച ഷാഹിദ് അഫ്രീദിയുടെ വായടപ്പിച്ച് അമിത് മിശ്ര
എനിക്കന്ന് 23-24 വയസെ പ്രായമുണ്ടായിരുന്നുള്ളു. ആ സമയം, നല്ല കായികക്ഷമതയുണഅടായിരുന്നു എനിക്ക്. അക്കാലത്ത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ചെന്നൈ ടീം നായകന്‍ കൂടിയായ ധോണി അവസരം നല്‍കിയിരുന്നെങ്കില്‍ തന്‍റെ കരിയര്‍ തന്നെ മാറിപ്പോകുമായിരുന്നുവെന്നും ഈശ്വര്‍ പാണ്ഡെ പറഞ്ഞു.
2007ല്‍ കരിയര്‍ തുടങ്ങിയ ഈശ്വര്‍ പാണ്ഡെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുറമെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ്, പൂനെ വാരിയേഴ്സ്, രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശ്, ഇന്ത്യ എ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
2013ല്‍ ദക്ഷിണാഫ്രിക്ക എ ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലിടം നേടിയെങ്കിലും ഒരു മത്സരത്തില്‍പ്പോലും അഴസരം ലഭിച്ചില്ല. 6.2 ഇഞ്ച് ഉയരക്കാരനായ പാണ്ഡെക്ക് മികച്ച പേസും ബൗണ്‍സുമുണ്ടായിരുന്നെങ്കിലും ഇന്ത്യക്കായി പന്തെറിയാനായിട്ടില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും എം. എസ്. ധോണിയും സുരേഷ് റെയ്നയും ഇശാന്ത് ശര്‍മയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനായത് ജീവിതത്തിലെ സ്പെഷല്‍ മുഹൂര്‍ത്തമായിരുന്നുവെന്നും ഈശ്വര്‍ പാണ്ഡെ വിടവാങ്ങള്‍ സന്ദേശത്തില്‍ പറഞ്ഞു.