എക്കാലത്തെയും ഇതിഹാസമെന്ന് ഡിവില്ലിയേഴ്സ്, സ്റ്റെയ്ന് ആശംസയുമായി ക്രിക്കറ്റ് ലോകം
കളിക്കളത്തിലെ തീപ്പൊരിയായിരുന്നു സ്റ്റെയ്നെന്നും ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും വീരേന്ദര്‍ സെവാഗ് കുറിച്ചു.
ജൊഹാനസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് അശംസയുമായി ക്രിക്കറ്റ് ലോകം. എക്കാലത്തെയും ഇതിഹാസമാണ് സ്റ്റെയ്നെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായിരുന്ന എ ബി ഡിവില്ലിയേഴ്സ് ട്വിറ്ററില്‍ കുറിച്ചത്.
കളിക്കളത്തിലെ തീപ്പൊരിയായിരുന്നു സ്റ്റെയ്നെന്നും ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും വീരേന്ദര്‍ സെവാഗ് കുറിച്ചു. തന്‍റെ ഓഫ് സ്റ്റംപ് ഒരുപാട് പ്രാവശ്യം തകര്‍ത്ത സ്റ്റെയ്ന് നന്ദി പറയുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ കുറിച്ചു.
സ്റ്റെയ്നിന്‍റെ വിരമിക്കല്‍ വാര്‍ത്തയോടുള്ള ക്രിക്കറ്റ് ലോകത്തിന്‍റെ പ്രതികരണങ്ങളിലൂടെ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.