Asianet News MalayalamAsianet News Malayalam

ദ്രാവിഡിനൊരു കപ്പ് വേണമെന്ന് ആരാധകര്‍! എനിക്കായിട്ട് വേണ്ടെന്ന് ദ്രാവിഡും; വന്‍മതില്‍ കിരീടത്തോടെ വിടവാങ്ങുമോ?

'ഡു ഇറ്റ് ഫോര്‍ ദ്രാവിഡ്' സോഷ്യല്‍ മീഡിയിലാതെ ട്രെന്‍ഡിങ്ങാണ് ഈ ഹാഷ്ടാഗ്.

cricket fans want rahul dravid retire with t20 world cup
Author
First Published Jun 28, 2024, 7:48 PM IST

ബാര്‍ബഡോസ്: ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമാണിത്. ലോകത്തെ മികച്ച ബാറ്റര്‍മാരിലൊരാളായി തിളങ്ങിയപ്പോള്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടം പരിശീലകനായി നേടാനുള്ള തയാറെടുപ്പിലാണ് ദ്രാവിഡ്. 'ഡു ഇറ്റ് ഫോര്‍ ദ്രാവിഡ്' സോഷ്യല്‍ മീഡിയിലാതെ ട്രെന്‍ഡിങ്ങാണ് ഈ ഹാഷ്ടാഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലിനിറങ്ങുമ്പോള്‍ ദ്രാവിഡിനെ കൂടി ഓര്‍ക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. മികച്ച ക്ലാസിക് ബാറ്ററായിട്ടും ലോകവേദികളില്‍ അത്ര മികച്ച റെക്കോര്‍ഡില്ല ദ്രാവിഡിന്.

രണ്ടായിരത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി, 2003 ലോകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി, ദ്രാവിഡ് നയിച്ച 2007ലാവട്ടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴേക്കും ദ്രാവിഡ് ഏകദിനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. പരിശീലകനായും കിരീടത്തിനരികെ വരെയെത്താനെ ഇതുവരെ ദ്രാവിഡിനായിച്ചുള്ളൂ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകപ്പ് ഫൈനല്‍ ദ്രാവിഡും സംഘവും കപ്പിനരികെ വീണതിന് കണക്കില്ല. 

'ആദ്യം സേഫ്, പിന്നെ റിസ്‌ക്ക്' അതൊക്കെ പണ്ടായിരുന്നു! ഇത് പുതിയ ഇന്ത്യ; രോഹിത് തന്നെ ഉദാഹരണം

ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ദ്രാവിഡിന് കിരീടം കൊണ്ടൊരു യാത്രയയപ്പ് ആഗ്രഹിക്കുന്നുണ്ട് താരങ്ങളും ആരാധകരും. അതില്‍ തന്നെ രോഹിതും സംഘവും ഇത്തവണം ദ്രാവിഡിന് വേണ്ടി കപ്പടിക്കുമെന്നാണ് ആരാധക പ്രതീക്ഷ. പക്ഷേ, ഒരാള്‍ക്ക് വേണ്ടി കിരീടം നേടണമെന്ന ചിന്ത ദ്രാവിഡിനത്ര പിടിച്ചിട്ടില്ല. മികച്ച ക്രിക്കറ്റ് കളിക്കാനാണ് താരങ്ങളും താനും ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും വേണ്ടി കിരീടം നേടണമെന്നത് ശരിയായ ചിന്തയല്ലെന്നും ദ്രാവിഡ് പറയുന്നു. 

ദ്രാവിഡിന്റെ ഈ തിയറി ആരാധകര്‍ക്ക് ദഹിക്കില്ല. കാരണം അത്രമേല്‍ അവര്‍ ദ്രാവിഡിനെ സ്‌നേഹിക്കുന്നുണ്ട്. കിരീടം നേടി അയാള്‍ പരിശീലകകുപ്പായമഴിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കാത്തിരിക്കാം ഇന്ത്യയുടെ വന്‍മതിലിന്റെ കിരീടത്തോടെയുള്ള വിടവാങ്ങലിന്.

Latest Videos
Follow Us:
Download App:
  • android
  • ios