പുറത്താകാതിരിക്കാന്‍ കോലിക്ക് പ്രത്യേക ബാറ്റെന്ന് പരിഹാസം! സെഞ്ചുറി ഐസിസിയുടെ ജന്മദിന സമ്മാനമെന്നും വാദം

കോലിയുടെ സ്‌പെഷ്യല്‍ സെഞ്ചുറി ഐസിസിയുടെ സമ്മാനമാണെന്ന വാദമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഐസിസി കോലിക്ക് വേണ്ടി കളിച്ചുവെന്നും എക്‌സില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.

cricket fans trolls virat kohli after his special century on birth day

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്‌പെഷ്യല്‍ സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. തന്റെ 35-ാം പിറന്നാള്‍ ദിവസത്തിലായിരുന്നു കോലിയുടെ സെഞ്ചുറി. മാത്രമല്ല, ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്താനും കോലിക്കായി. ഇരുവര്‍ക്കും ഇപ്പോള്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് എല്ലാവരും പുറത്തായി.

ഇതിനിടെ കോലിയുടെ സ്‌പെഷ്യല്‍ സെഞ്ചുറി ഐസിസിയുടെ സമ്മാനമാണെന്ന വാദമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഐസിസി കോലിക്ക് വേണ്ടി കളിച്ചുവെന്നും എക്‌സില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. അര്‍ധ സെഞ്ചുറി നേടുന്നതിന് മുമ്പ് തന്നെ കോലി പുറത്തായിരുന്നുവെന്നായിരുന്നു വാദം. 20 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് പന്തെറിയാനെത്തിയത്. ശുഭ്മാന്‍ ഗില്ലിനെ ഒരു അവശ്വിസനീയ പന്തില്‍ പുറത്താക്കിയിരുന്നു മഹാരാജ്. അതിന് സമാനമായ മറ്റൊരു പന്ത് താരം കോലിക്ക് എറിഞ്ഞു. കൊലിക്ക് ഒന്നുംതന്നെ ചെയ്യാനായില്ല. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ശക്തമായ അപ്പീല്‍ ഉയര്‍ത്തി.

എന്നാല്‍ അംപയര്‍ കുമാര്‍ ധര്‍മസേന വിക്കറ്റ് നല്‍കിയില്ല. ഇതോടെ ദക്ഷിണാഫ്രിക്ക റിവ്യൂ എടുത്തു. എന്നാല്‍ റിവ്യൂ ചെയ്തപ്പോഴും ഔട്ടല്ലെന്നാണ് വിധിച്ചത്. എന്നാല്‍ റിവ്യൂ എടുക്കുന്ന സമയത്തും കോലി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പിന്നാലെ പ്രോട്ടീസ് വിക്കറ്റ് കീപ്പര്‍ ഡി കോക്കിനെ കോലി സൗഹൃദ സംഭാഷണം നടത്തുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് ശ്രേയസ് അയ്യര്‍ക്ക് ബൗണ്ടറി അനുവദിക്കാനും കോലി അംപയറുമായി സംസാരിക്കുകയുണ്ടായി. വിക്കറ്റ് കീപ്പറേയും മറികടന്ന് പിന്നിലേക്ക് പോയ ഒരു പന്ത് അംപയര്‍ ലഗ് ബൈ വിളിച്ചു. എന്നാല്‍ പന്ത് ബാറ്റിലാണ് തട്ടിയതെന്ന് കോലി അംപയറോട് വാദിച്ചു. ഇതോടെ അംപയര്‍ തീരുമാനം തിരുത്തുകയും ശ്രേയസിന് ബൗണ്ടറി നല്‍കുകയും ചെയ്തു. കോലിക്ക് പുറമെ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം (101) പുറത്താകാതെ നിന്നു. 

കൊല്‍ക്കത്തയിലെ സ്ലോ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടി തെറ്റി. ഈ ലോകകപ്പില്‍ നാലു സെഞ്ചുറികളുമായി മിന്നും ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കിനെ(5) സിറാജ് രണ്ടാം ഓവറില്‍ ബൗള്‍ഡാക്കി മടക്കി. പിന്നാലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(11) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. റാസി വാന്‍ഡര്‍ ദസ്സനെയും(13), ഏയ്ഡന്‍ മാര്‍ക്രത്തെയും(9) വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പിന്നീട് കാര്യങ്ങള്‍ ജഡേജയും കുല്‍ദീപും ചേര്‍ന്ന് തീര്‍പ്പാക്കി.

എട്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ശ്വാസതടസം! ദില്ലിയില്‍ ആശങ്ക; ശ്രീലങ്കയുമായുള്ള മത്സരത്തില്‍ പ്രതിസന്ധിയില്‍?

Latest Videos
Follow Us:
Download App:
  • android
  • ios