ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ബാധ്യതയാകുമോ രോഹിത് ശര്‍മ? ഐപിഎല്ലിലെ മോശം ഫോമിന് പിന്നാലെ നായകന് ട്രോള്‍

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും തലവേദനയാവുക രോഹിത് തന്നെയായിരിക്കുമെന്ന് ട്രോളര്‍മാരുടെ വാദം.

cricket fans trolls rohit sharma after poor performance against sunrisers hyderabad

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിരാശപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പരിഹാസം. ഹൈദരാബാദിനെതിരെ നേരിട്ട അഞ്ചാം പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്റെ അവസാന അഞ്ച് ഇന്നിംഗ്‌സിലെ സ്‌കോര്‍ 6, 8, 4, 11, 4 എന്നിങ്ങനെയാണ്. ഇതുവച്ച്് തന്നെയാണ് താത്തിനെതിരെ ട്രോളുകള്‍ വരുന്നത്.

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും തലവേദനയാവുക രോഹിത് തന്നെയായിരിക്കുമെന്ന് ട്രോളര്‍മാരുടെ വാദം. മറുവശത്ത് മറ്റൊരു സീനിയര്‍ താരം വിരാട് കോലി തകര്‍പ്പന്‍ ഫോമിലാണ്. ഇതുവരെ 11 ഇന്നിംഗ്‌സുകള്‍ കളിച്ച 542 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഓപ്പണര്‍. കോലിയുടെ ഫോം കൂടി രോഹിത്തുമായി ബന്ധപ്പെടുത്തിയാണ് പരിഹാസങ്ങള്‍ ഏറേയും. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

രോഹിത് നിറം മങ്ങിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ മുംബൈക്കായിരുന്നു. തോറ്റിരുന്നെങ്കില്‍ പുറത്താവുമായിരുന്നു മുംബൈ. ജയത്തോടെ മുംബൈ വിദൂര സാധ്യതകള്‍ സ്വപ്‌നം കണ്ട് തുടങ്ങി.  വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. 

മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് (51 പന്തില്‍ 102) ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

Latest Videos
Follow Us:
Download App:
  • android
  • ios