മുകേഷ് ചൗധരിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; അണ്ടര്‍ 19 ലോകകപ്പ് താരം ടീമില്‍

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുകേഷിനെ സിഎസ്‌കെ 2022ലെ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു മുകേഷ് ചൗധരി.

chennai super kings names akash singh as replacement for mukesh choudhary

ചെന്നൈ: പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ മുകേഷ് ചൗധരിക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആകാശ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി. 2020ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു ആകാശ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിനായും താരം കളിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ആകാശിനെ ചെന്നൈ ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ മുകേഷ് 16 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുകേഷിനെ സിഎസ്‌കെ 2022ലെ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു മുകേഷ് ചൗധരി. 13 മത്സരങ്ങളില്‍ നിന്നാണ് ഇരുപത്തിയാറുകാരനായ താരം 16 വിക്കറ്റ് വീഴ്ത്തി. ഇക്കോണമി 9.32 ആയിരുന്നെങ്കില്‍ 46 റണ്ണിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.

2022 ഡിസംബര്‍ രണ്ടിന് നടന്ന വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം മുകേഷ് മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇക്കുറി സ്വന്തമാക്കിയ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ആദ്യ മത്സരങ്ങളില്‍ പന്തെറിയാത്തതും സിഎസ്‌കെയ്ക്ക് തിരിച്ചടിയാണ്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണ്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നായകന്‍ എം എസ് ധോണി കളിക്കുമെന്ന് ഉറപ്പായത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസ വാര്‍ത്തയാണ്. നേരത്തെ പരിശീലനത്തിനിടെ ധോണിയുടെ കാല്‍മുട്ടിന് പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്‌ക്വാഡ്

എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, കെയ്ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ, ആകാശ് സിംഗ്. 

കിരീടം തിരിച്ചെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, നിലനിര്‍ത്താന്‍ ഗുജറാത്ത് ടെറ്റന്‍സ്! ഇനി ഐപിഎല്‍ നാളുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios