ചാമ്പ്യൻസ് ട്രോഫി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ പാകിസ്ഥാനിലേക്കില്ല, മത്സരം ഹൈബ്രിഡ് മോഡലില്‍

ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനിച്ചത്.

Champions Trophy 2025: ICC approves Hybrid Model Says Report

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഐസിസി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്‍റെ തീരുമാനം.

ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെങ്കില്‍ പാകിസ്ഥാനും ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്തതോടെ 2027വരെയുള്ള ഐസിസി ടൂര്‍ണമെന്‍റുകളിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും യോഗത്തില്‍ ധാരണായായി.

മത്സരം കാണാൻ പുലർച്ചെ എഴുന്നേല്‍ക്കേണ്ട; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്ന സമയം, കാണാനുള്ള വഴികൾ

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാവുന്ന ടി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാൻ പാകിസ്ഥാന്‍ ടീമും ഇന്ത്യയിലേക്ക് വരില്ല. പകരം പാകിസ്ഥാന്‍റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ നടത്തും. 2027 വരെ ഐസിസി ടൂര്‍ണമെന്‍റിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്‍റുകളിലും ഇന്ത്യ-പാക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ മാത്രമാകും നടത്തുക.

നേരത്തെ ദുബായിലെ ഐസസി ആസ്ഥാനത്തെത്തിയ പുതിയ ചെയര്‍മാന്‍ ജയ് ഷായെ ബോര്‍ഡ് അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയില്‍ മാറ്റുരക്കുക. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള വേദികള്‍.

മുഷ്താഖ് അലി ട്രോഫി: രഹാനെ വെടിക്കെട്ടില്‍ ആന്ധ്രയെ വീഴ്ത്തി മുംബൈ ക്വാര്‍ട്ടറില്‍, കേരളം പുറത്ത്

എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്നതാണ് എ ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ലാഹോറായിരന്നു ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ടിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios