സായ് സുദര്‍ശന് സെഞ്ചുറി, പടിക്കല്‍ സെഞ്ചുറിക്കരികെ വീണു! പിന്നാലെ ഇന്ത്യ എ തകര്‍ന്നു, ഓസീസിന് മേല്‍ക്കൈ

മലയാളി താരം ദേവ്ദത്ത് പടിക്കലും (88) മികച്ച പ്രകടനം പുറത്തത്തോടെ ഇന്ത്യ 224 റണ്‍സിന്റെ ലീഡ് നേടി.

century for sai sudharsan and india a took good lead against australia a

മെല്‍ബണ്‍: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ സായ് സുദര്‍ശന് (103) സെഞ്ചുറി. മലയാളി താരം ദേവ്ദത്ത് പടിക്കലും (88) മികച്ച പ്രകടനം പുറത്തത്തോടെ ഇന്ത്യ 224 റണ്‍സിന്റെ ലീഡ് നേടി. മക്കെ, ഗ്രേറ്റ് ബാരിയര്‍ അറീനയില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 310 ന് അവസാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (32), നിതീഷ് കുമാര്‍ റെഡ്ഡി (17) എന്നിവര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓസീസിന് ഫെര്‍ഗൂസ് ഒ നീല്‍ നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റെടുത്തു.

രണ്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ എ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ സായ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 200 പന്തുകള്‍ നേരിട്ട സായ് ഒമ്പത് ബൗണ്ടറികള്‍ നേടി. പടിക്കലിനൊപ്പം 196 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. സായ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. തലേ ദിവസത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂടി ചേര്‍ത്ത് പടിക്കലും പവലിയനില്‍ തിരിച്ചെത്തി. ആറ് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.

സഞ്ജു ഇല്ലാതെ കേരളം! അടുത്ത രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലും താരം കളിക്കില്ല

തുടര്‍ന്ന് ക്രീസിലെത്തിയ ബാബ ഇന്ദ്രജിത് (6), ഇഷാന്‍ കിഷന്‍ (32), നിതീഷ് (17) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇഷാന്‍ നന്നായി തുടങ്ങിയെങ്കില്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 58 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് പോറും നേടിയിരുന്നു. മാനവ് സുതര്‍ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവ്ദീപ് സൈനി (18) പുറത്താവാതെ നിന്നു.

നേരത്തെ 99-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയരെ, ഇന്ത്യ 195 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്. വാലറ്റത്ത് 33 റണ്‍സുമായി പൊരുതിയ ടോഡ് മര്‍ഫിയുടെ പോരാട്ടമാണ് ഓസ്‌ട്രേലിയക്ക് 88 റണ്‍സിന്റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിയാണ് ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ ബ്രന്‍ഡന്‍ ഡൊഗെറ്റാണ് ഇന്ത്യയെ തകര്‍ത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios