'ഇര്‍ഫാന്‍...എനിക്കറിയാം ആ വേദന, നിങ്ങളിപ്പോള്‍ കൂടുതല്‍ മികച്ചയിടത്താണ്': യുവരാജ് സിംഗ്
അവസാനം വരെ നിങ്ങള്‍ പോരാടി, ചില ഭാഗ്യവാന്‍മാര്‍ അതില്‍ ജയിക്കും. ചിലര്‍ക്കതിന് കഴിയില്ല. എങ്കിലും തീര്‍ച്ചയായും നിങ്ങിളിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടത്താണ് ഇര്‍ഫാന്‍ ഖാന്‍
മുംബൈ: അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ച് അര്‍ബുദത്തില്‍ നിന്ന് മോചിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. എനിക്കറിയാം ഈ യാത്ര, എനിക്കറിയാം അതിന്റെ വേദന. അവസാനം വരെ നിങ്ങള്‍ പോരാടി, ചില ഭാഗ്യവാന്‍മാര്‍ അതില്‍ ജയിക്കും. ചിലര്‍ക്കതിന് കഴിയില്ല. എങ്കിലും തീര്‍ച്ചയായും നിങ്ങിളിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടത്താണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്റെ കുടുംബത്തോട് ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു. താങ്കളുടെ ആത്മാവിന് നിന്ത്യശാന്തി നേരുന്നു-യുവി ട്വിറ്ററില്‍ കുറിച്ചിട്ടു.
ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഖാനെ(54) വന്‍കുടലിലെ അണുബാധമൂലം ഇന്നലെ രാവിലെയാണ് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിച്ചു.
Also Read: സച്ചിന്‍, കോലി, സെവാഗ്, സൈന; ഇര്‍ഫാന്‍ ഖാന് അന്ത്യാഞ്ജലിയുമായി കായികതാരങ്ങള്‍
2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് യുവരാജ് സിംഗിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. ചികിത്സക്കായി ഏറെനാള്‍ ടീമില്‍ നിന്ന് വിട്ടു നിന്ന യുവി ഒടുവില്‍ രോഗത്തെ കീഴടക്കി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കളിക്കളത്തിലെ എതിരാളികളോടെന്നപോലെ രോഗത്തോടും യുവി പുറത്തെടുത്ത പോരാട്ടവീര്യം നിരവധിപേര്‍ക്ക് പ്രചോദനമായി.