ആരും വിശ്വസിക്കാതിരുന്ന എന്നെ പിടിച്ച് ഓപ്പണറാക്കി, ഹാര്‍ദിക് പാണ്ഡ്യക്ക് നന്ദി: വൃദ്ധിമാന്‍ സാഹ
മറ്റ് ഫ്രാഞ്ചൈസികള്‍ കൈവിട്ട എല്ലാ താരങ്ങളിലും ഹാര്‍ദിക് പാണ്ഡ്യ വിശ്വാസമര്‍പ്പിച്ചെന്ന് വൃദ്ധിമാന്‍ സാഹ
മുംബൈ: ഐപിഎല്‍ മെഗാതാരലേലത്തിന്‍റെ ആദ്യ ദിനം ടീമുകളാരും സ്വന്തമാക്കാതിരുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ(Wriddhiman Saha). എന്നാല്‍ ലേലത്തിന്‍റെ രണ്ടാംദിനം 1.9 കോടി രൂപയ്‌ക്ക് സാഹയെ ഹാര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മികച്ച ബാറ്റിംഗുമായി സാഹ ഗുജറാത്തിന് നന്ദി പറഞ്ഞപ്പോള്‍ ക്രഡിറ്റെല്ലാം നല്‍കുന്നത് ക്യാപ്റ്റന്‍ പാണ്ഡ്യക്കാണ്.
'മറ്റ് ഫ്രാഞ്ചൈസികള്‍ കൈവിട്ട എല്ലാ താരങ്ങളിലും ഹാര്‍ദിക് പാണ്ഡ്യ വിശ്വാസമര്‍പ്പിച്ചു. മെഗാതാരലേലത്തിന്‍റെ ആദ്യദിനം എന്നിലാരും വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. സീസണിന്‍റെ തുടക്കത്തിലെ ആദ്യ മത്സരങ്ങളില്‍ പിന്നാലെ അവസരം ലഭിച്ചില്ല. എന്നാല്‍ ഓപ്പണറാവണം എന്ന് ഹാര്‍ദിക് ആവശ്യപ്പെട്ടതോടെ എനിക്ക് ആത്മവിശ്വാസം തിരികെ കിട്ടി. എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം ഹാര്‍ദിക് നല്‍കി. അദേഹത്തിന്‍റെ സംഭാനകള്‍ എനിക്ക് മറക്കാനാവില്ല. ഹാര്‍ദിക്ക് എന്നിലര്‍പ്പിച്ച വിശ്വാസത്തിന് പരമാവധി പ്രതിഫലം നല്‍കാന്‍ ശ്രമിച്ചു. ടീമിലെ എല്ലാവരും അവരുടെ കടമകള്‍ നിറവേറ്റി. ചാമ്പ്യന്‍ ടീമാകാന്‍ അതാണ് വേണ്ടതെന്നും' സാഹ ആന്ദന്ദബസാര്‍ പത്രികയോട് പറഞ്ഞു.
ഹാര്‍ദിക് മികച്ച ക്യാപ്റ്റന്‍
'ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ഹാര്‍ദിക് പാണ്ഡ്യക്കറിയാം. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഗെയിമിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്യുക എന്നതാണ്. ഹാര്‍ദിക്കും അങ്ങനെയായിരുന്നു. തന്‍റെ അദേഹം ഒരിക്കലും കൈവിട്ടില്ല. എല്ലാ സഹതാരങ്ങളിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്‌തു. ഓപ്പണര്‍മാര്‍ മികവ് കാട്ടുന്നത് ക്യാപ്റ്റന്‍മാര്‍ക്ക് എപ്പോഴും സന്തോഷമാണ്. ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു എന്‍റെ കടമ. ആ വിശ്വാസം ക്യാപ്റ്റന്‍ എന്നിലര്‍പ്പിച്ചു' എന്നും സാഹ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ പുറത്തിരുന്ന ഹാര്‍ദിക് പാണ്ഡ്യ 11 കളികളില്‍ 317 റണ്‍സ് നേടിയിരുന്നു. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയായിരുന്നു ഇത്. ഹാര്‍ദിക്കിന്‍റെ ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം ചൂടിയിരുന്നു. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് പേരിലാക്കി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു.
Hardik Pandya : ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ വേണം; കാരണം വ്യക്തമാക്കി ഷെയ്‌ന്‍ ബോണ്ട്