Asianet News MalayalamAsianet News Malayalam

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഓസീസിന് തിരിച്ചടി! കാമറൂണ്‍ ഗ്രീനിന് പരമ്പര നഷ്ടമാകും

ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ്.

cameron green is set miss border gavaskar trophy because of back surgery
Author
First Published Oct 10, 2024, 9:49 PM IST | Last Updated Oct 10, 2024, 9:49 PM IST

മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പരമ്പര നഷ്ടമാവും. പുറം വേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് പരമ്പരയില്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ശസ്ത്രക്രിയക്കായി ഗ്രീന്‍ ന്യൂസിലിന്‍ഡിലേക്ക് തിരിക്കും. ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളാണ് ഓസീസിന് കളിക്കേണ്ടത്. നവംബര്‍ 22നാണ് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. 2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. പരമ്പര തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടിയാണ് ഗ്രീനിന്റെ പരിക്ക്.

ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിരീട സ്വപ്നങ്ങള്‍ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുക നിര്‍ണായകമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യതയെന്ന് അടുത്തിടെ മുന്‍ ഓസീസ് താരം സ്റ്റീവ് വോ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ... ''ഇന്ത്യയ്ക്ക് കരുത്തുറ്റ ബൗളിങ് നിരയുള്ളത് കാരണം ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് നിരയും രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിരയും വളരെ മികച്ചതാണ്. എങ്കിലും ബുമ്രയും കോലിയുമായിരിക്കും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാവുക.'' സ്റ്റീവ് വോ പ്രവചിച്ചു. 

സച്ചിനും പോണ്ടിംഗിനുമൊപ്പം റൂട്ട്! മുന്നിലുള്ളത് കോലിയും സംഗയും ലാറയുമെല്ലാം ഉള്‍പ്പെടുന്ന നിരയെ

എവേ മത്സരങ്ങളില്‍ ബുമ്രയും കോലിയും ഏറെ പരിചയ സമ്പന്നരാണ്. ബാറ്റിംഗിന്റെ നിയന്ത്രണം കോലി ഏറ്റെടുത്താന്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സ്റ്റീവ് വോ കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ബാറ്റിംഗ് നിര വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ''വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നീ മൂന്ന് പേരെ മറികടക്കുക പ്രയാസമായിരിക്കും. ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാത്രമല്ല യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ കീഴ്‌പ്പെടുത്തുക വെല്ലുവിളി നിറഞ്ഞതാണ്.'' ലിയോണ്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios