Virat Kohli : വിളിക്കൂ സച്ചിനെ...പുതുവര്‍ഷാശംസ നേരൂ; വിരാട് കോലിക്ക് പ്രയോജനപ്പെടുമെന്ന് ഗാവസ്‌കര്‍

തുടർച്ചയായ രണ്ടാം വർഷവും സെഞ്ചുറിയിലെത്താതെ ക്രീസ് വിട്ടിരിക്കുകയാണ് നായകൻ വിരാട് കോലി

Call Sachin Tendulkar wish happy new year Sunil Gavaskar special advice to Virat Kohli amid batting concerns

സെഞ്ചൂറിയന്‍: ഒറ്റ സെഞ്ചുറിയില്ലാതെയാണ് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലി (Virat Kohli) 2021 അവസാനിപ്പിച്ചത്. എന്നാൽ ബാറ്റിംഗിൽ പോരായ്‌മകൾ ഒന്നുമില്ലെന്നും ദൗർഭാഗ്യമാണ് കോലിക്ക് തിരിച്ചടിയാവുന്നതെന്നും മുൻ നായകൻ സുനിൽ ഗാവസ്‌കർ (Sunil Gavaskar) പറയുന്നു. പുതുവര്‍ഷത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (Sachin Tendulkar) കോലി ഫോണ്‍ വിളിച്ചാല്‍ അത് വഴിത്തിരിവാകുമെന്നും എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗാവസ്‌കര്‍ പറ‌ഞ്ഞു. 

തുടർച്ചയായ രണ്ടാം വർഷവും സെഞ്ചുറിയിലെത്താതെ ക്രീസ് വിട്ടിരിക്കുകയാണ് നായകൻ വിരാട് കോലി. 2021ലെ അവസാന ടെസ്റ്റായ സെ‌ഞ്ചൂറിയനിൽ ആദ്യ ഇന്നിംഗ്‌സിൽ മുപ്പത്തിയഞ്ചും രണ്ടാം ഇന്നിംഗ്‌സിൽ പതിനെട്ടും റൺസിന് പുറത്തായി. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറി നേടിയിട്ടുള്ള കോലിയുടെ ബാറ്റിംഗിൽ സാങ്കേതിപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. 

വിളിക്കൂ സച്ചിനെ...കോലിയോട് ഗാവസ്‌‌കര്‍ 

ഫോമിലേക്ക് തിരികെ എത്താൻ കോലിക്ക് ഗാവാസ്‌കർ നൽകുന്നത് വ്യത്യസ്‌തമായൊരു നിർദേശം. പുതുവര്‍ഷത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കോലി വിളിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നതിനൊപ്പം 2003-04 പര്യടനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കവര്‍ ഡ്രൈവിലെ പ്രശ്‌നം എങ്ങനെ മറികടന്നുവെന്ന് മനസിലാക്കാനാവുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. നാലാം ടെസ്റ്റില്‍ കവറിലൂടെ കളിക്കേണ്ട എന്ന് തീരുമാനിച്ച സച്ചിന്‍ ആദ്യ ഇന്നിംഗ്‌സില്‍ 241ഉം രണ്ടാം ഇന്നിംഗ്‌സില്‍ 60 ഉം റണ്‍സ് വീതം പുറത്താകാതെ നേടിയിരുന്നു. 

മുപ്പത്തിമൂന്നുകാരനായ വിരാട് കോലി 98 ടെസ്റ്റിൽ 27 സെഞ്ചുറികളോടെ 7854 റൺസും 254 ഏകദിനത്തിൽ 43 സെഞ്ചുറികളോടെ 12169 റൺസും 95 ട്വന്‍റി 20യിൽ നിന്ന് 3227 റൺസും നേടിയിട്ടുണ്ട്.  എന്നാല്‍ 2021ല്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് കോലിയുടെ ബാറ്റില്‍ നിന്നുണ്ടായത്. കവര്‍ഡ്രൈവുകളില്‍ കോലി വിക്കറ്റ് വലിച്ചെറിയുന്നതായിരുന്നു ആരാധകര്‍ കണ്ടത്. 

ICC Awards 2021 : ഐസിസി ക്രിക്കറ്റര്‍ ഓ‌ഫ് ദ ഇയർ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്ല

Latest Videos
Follow Us:
Download App:
  • android
  • ios